
‘ബാലിശമായൊരു വാശിയാണ് സെൻസർബോർഡ് കാണിച്ചത്, സിനിമയുടെ പേര് മാറ്റണമെന്നു പറയുന്നത് യുക്തിക്ക് നിരക്കാത്തത്’; ലാൽ ജോസ്
‘ഒരു ഭാരത സർക്കാർ ഉത്പ്പന്നം’ എന്ന ചിത്രത്തിന്റെ പേര് ഒരു സർക്കാർ ഉത്പ്പന്നം എന്നാക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്ത ലാൽ ജോസ്. റിലീസും നിശ്ചയിച്ച് സംസ്ഥാനത്തുടനീളം പോസ്റ്ററുകളൊട്ടിക്കുകയും ചെയ്തശേഷമായിരുന്നു ചിത്രത്തിന്റെ പേരിലെ ഭാരത എന്ന വാക്കുമാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. തുടർന്ന് ഒരു സർക്കാർ ഉത്പ്പന്നം എന്ന് പേരുമാറ്റി സിനിമ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. സിനിമയുടെ പേരുമാറ്റിയതിന്റെ ഭാഗമായി പോസ്റ്ററിലെ ഭാരത എന്ന വാക്കിനുമുകളിൽ താരങ്ങളും അണിയറപ്രവർത്തകരും ചേർന്ന്…