സഭാ തർക്കം ; സർക്കാർ നാടകം അവസാനിപ്പിക്കണമെന്ന് ഓർത്തഡോക്സ് സഭ

സഭാ തർക്കത്തിൽ സർക്കാർ നാടകം അവസാനിപ്പിക്കമെന്ന് ഓർത്തഡോക്സ്‌ സഭ. സുപ്രിം കോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കാതെ, സർക്കാരും പൊലീസും നാടകം കളിക്കുന്നു. സർക്കാർ സമീപനം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി. മാധ്യമ വിഭാഗം പ്രസിഡന്റിന്റെ വാർത്ത കുറിപ്പിലാണ് സർക്കാരിനെതിരായ സഭയുടെ രൂക്ഷ വിമർശനം. അങ്കമാലി, തൃശൂർ ഭദ്രാസനങ്ങളിലെ ആറ് പള്ളികളിൽ സുപ്രീം കോടതിയുടെ വിധി നടപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കുവാൻ സർക്കാരിന് സാധിച്ചില്ല. നടപടികൾ മുൻകൂട്ടി എതിർ വിഭാഗത്തെ അറിയിച്ച് സംഘർഷം സൃഷ്ടിച്ച് കോടതിവിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ…

Read More

കേരളത്തിലെ വന്യജീവി ആക്രമണം; സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ

വന്യജീവി ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്‌സ് സഭ. വന്യജീവി ആക്രമണ വിഷയത്തിൽ നിസ്സംഗത പുലർത്തുന്ന സർക്കാർ നിലപാട് അപലപനീയമാണെന്ന് ഓർത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. തുലാപ്പള്ളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടത് വീട്ടുമുറ്റത്താണ്. ശാസ്ത്രീയമായും മനുഷ്യത്വപരമായും പരിഹാരം കാണേണ്ട വിഷയത്തിൽ ക്രിയാത്മക ഇടപെടലുകൾ ഉണ്ടാകാത്തത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സുരക്ഷിതരാക്കേണ്ട കടമ അധികാരികൾ ആവർത്തിച്ച് വിസ്മരിക്കുന്നത് അക്ഷന്തവ്യമായ കൃത്യവിലോപമാണ്. ജനവാസമേഖലയിലെ വന്യജീവി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നും ഓർത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു.

Read More

ഫാ.മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ്‌ സഭ; ചുമതലകളിൽ നിന്നും നീക്കി

നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസിനെ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ഭദ്രാസനത്തിലെ വൈദികനെതിരെ ചാനൽ ചർച്ചയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത നിലയ്ക്കൽ ഭദ്രാസനത്തിലെ വൈദീകനായ ഫാ.ഡോ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ്‌ സഭ. മാത്യൂസ് വാഴക്കുന്നത്തിനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും അന്വേഷണ വിധേയമായി മാറ്റി നിർത്തിയതായി പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു.ഒരു പുരോഹിതനും അധ്യാപകനുമെന്ന നിലയിൽ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലുള്ള അപലപനീയവും…

Read More