
‘അനാഥരായ കുട്ടികളും ഉപേക്ഷിക്കപ്പെട്ട കുട്ടികളും തമ്മില്‍ വ്യത്യാസമില്ല’; ബോംബെ ഹൈക്കോടതി
അനാഥരായ കുട്ടികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് നൽകാനാകില്ലെന്ന മഹാരാഷ്ട്ര സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി (Bombay Highcourt). ഈ രണ്ട് വിഭാഗം തമ്മിലും യാതൊരു വ്യത്യാസവുമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗൗതം പട്ടേൽ, ജസ്റ്റിസ് നീല ഗോഖലെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. സർക്കാരിൽ നിന്ന് കുറച്ചുകൂടി ഉത്തരവാദിത്തത്തോടെയുള്ള പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾക്ക് അവർ ഉപേക്ഷിക്കപ്പെട്ടവരാണെന്ന് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു. അതിലൂടെ…