
എംടിയുടെ വിയോഗം, മലയാളത്തിന് നികത്താനാവാത്ത നഷ്ടം ; ഓർമ
കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് എം ടി വിയോഗത്തിലൂടെ നമുക്ക് സംഭവിച്ചിരിക്കുന്നത് . മലയാളസാഹിത്യത്തെ ലോകസാഹിത്യത്തിന്റെ ശ്രേണി യിലേക്ക് കൈപിടിച്ചുയർത്തിയ അതുല്യ പ്രതിഭയെ ആണ് നമുക്ക് നഷ്ടമായിരിക്കുന്നത് . നോവൽ,കഥ, സിനിമാസംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യത്യസ്തമായ മികവുകൾ ചാർത്തി അനശ്വരതയാർജ്ജിച്ച വ്യക്തിത്വമാണ് അദ്ദേഹം . എം ടി എന്ന ചുരുക്കപ്പേരിൽ കലാസാഹിത്യ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറഞ്ഞു നിന്നു. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി…