
കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് പരാതി
കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം കാരണമെന്ന് പരാതി. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്‌നയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഷബ്‌നയുടെ വിവാഹം നടന്നത്. പിന്നീട് നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പറഞ്ഞെങ്കിലും ഭര്‍തൃവീട്ടില്‍ പിടിച്ചുനില്‍ക്കും എന്നായിരുന്നു ഷബ്‌ന അവരെ അറിയിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ ഷബ്‌ന തീരുമാനിക്കുകയും ഇതിനായി വിവാഹ സമയത്ത് നല്‍കിയ…