
നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് കൈമാറിയ മൂന്നാം പ്രതി പിടിയിൽ. ഒറിയോൺ എജ്യു വിങ്‌സ് ഉടമ സജു ശശിധരൻ ആണ് അറസ്റ്റിലായത്. ഇയാൾ പിടിയിലായതോടെ മറ്റാർക്കെങ്കിലും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നുള്ളതും പൊലീസിന് കണ്ടെത്താനാകും. നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റിനൊപ്പം മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ടിസി തുടങ്ങിയവയാണ് നൽകിയിരുന്നത്. കേസിൽ രണ്ടാം പ്രതി അബിൻ സി.രാജ് രണ്ടു ലക്ഷം രൂപ വാങ്ങിയാണ് നിഖിൽ തോമസിന് ഒറിയോൺ ഏജൻസി വഴി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയത്. പാലാരിവട്ടം,…