
‘ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍’; സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ച് മെറ്റ
വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഹെഡ്സെറ്റും സ്മാര്‍ട്ട് ഗ്ലാസുകളും അവതരിപ്പിച്ച് മെറ്റ. ‘ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍’ എന്ന വിശേഷണത്തോടെയാണ് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ മെറ്റ ആസ്ഥാനത്ത് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ‘ഓറിയോണ്‍’ അവതരിപ്പിച്ചത്. ഇന്നലെ മെറ്റാ കണക്ട് 2024-ല്‍ ഹോളോഗ്രാഫിക് ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഗ്ലാസുകള്‍ ഭാരം കുറഞ്ഞതും വയര്‍ലെസായി ഉപയോഗിക്ക തക്കവിധം രൂപകല്‍പ്പന ചെയ്തവയാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇവയില്‍ ബ്രെയിന്‍ സിഗ്‌നലുകളെ ഡിജിറ്റല്‍ കമാന്‍ഡുകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന സവിശേഷമായ ‘റിസ്റ്റ് ബേസ്ഡ്…