
ആ കഥ സൂപ്പറായിരുന്നു, ചിലര്‍ അടിച്ചോണ്ട് പോയി; ശേഷം തട്ടിക്കൂട്ടിയതാണ് ദിലീപിന്റെ ആ സിനിമ: നിര്‍മ്മാതാവ്
ദിലീപ് ഗ്യാങ്സ്റ്റര്‍ വേഷത്തിലെത്തിയ ചിത്രമായിരുന്നു ഡോണ്‍. എന്നാല്‍ നേരത്തെ ദിലീപിനെ വച്ച് താന്‍ ചെയ്യാനിരുന്നത് മറ്റൊരു സിനിമയാണെന്നും ഈ സിനിമ ചിലര്‍ അടിച്ചുമാറ്റിയതിനാല്‍ തട്ടിക്കൂട്ടിയ സിനിമയാണ് ഡോണ്‍ എന്നുമാണ് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍ പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഡോണ്‍ ദിലീപ് നമ്മളെ ചന്ദ്രനല്ലേ എന്ന് പറഞ്ഞ് തന്ന സിനിമയായിരുന്നു. എന്നേക്കാളും വലിയവര്‍ ഡേറ്റിനായി പിന്നാലെ നടക്കുന്ന സമയമാണ്. ദിലീപുമായി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതലുള്ള ബന്ധമാണ്. ഹിറ്റായി…