ജെസിബി കയറിയ മൂർഖന് ശസ്ത്രക്രിയയിലൂടെ പുനർജന്മം; കൈയടിച്ച് നെറ്റിസൺസ്

മൃഗങ്ങളിൽ ശസ്ത്രക്രിയ അപൂർവമല്ല. എന്നാൽ കഴിഞ്ഞദിവസം കർണാടകയിലെ ബെൽഗാമിൽ നടന്ന ശസ്ത്രക്രിയ പ്രാദേശികമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ബെൽഗാം താലൂക്കിലെ കെദ്‌നൂർ ഗ്രാമത്തിലെ കൃഷിയിടത്തിൽ ജെസിബി കയറിയിറങ്ങി ഗുരതരമായി പരിക്കേറ്റ മൂർഖന് അടിയന്തര ശസ്ത്രക്രിയ നൽകുകയായിരുന്നു. സംഭവം  മൃഗസ്‌നേഹികളുടെ മാത്രമല്ല, സാധാരണക്കാരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.  വാലിനോടു ചേർന്നുള്ള ഭാഗമാണ് ജെസിബി കയറി ചതഞ്ഞത്. ഗുരുതരമായി പരിക്കേറ്റു പിടയുന്ന മൂർഖൻറെ അടുത്തേക്കു ചെല്ലാൻ എല്ലാവരും മടിച്ചു. കടിക്കുമോ എന്ന ഭയമായിരുന്നു എല്ലാവർക്കും. ചിലർ സർപ്പത്തെ തല്ലിക്കൊല്ലണമെന്നുവരെ അഭിപ്രായപ്പെട്ടു. പരിക്കേറ്റിടത്ത് ഉപേക്ഷിക്കുന്നത്…

Read More

‘മൃതദേഹങ്ങളിൽ നിന്ന് അവയവങ്ങൾ കടത്തി’;ഇസ്രയേൽ സേനയ്ക്ക് എതിരെ ഗുരുതര ആരോപണം

ഇസ്രായേലിന്റെ യുദ്ധഭീകരതയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. ഗാസയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽനിന്ന് അവയവങ്ങൾ കടത്തിയതായി റിപ്പോർട്ട്. ഗാസയിലെ പലസ്തീൻ ഇൻഫർമേഷൻ സെന്റാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വികൃതമാക്കിയ 80ലേറെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം കൈമാറിയതെന്ന് പി.ഐ.സി പ്രസ്താവനയിൽ വെളിപ്പെടുത്തി. പ്രധാനപ്പെട്ട അവയവങ്ങളെല്ലാം മോഷ്ടിച്ച നിലയിലായിരുന്നു എല്ലാ മൃതദേഹങ്ങളും ഉണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങളും സ്ഥലവുമെല്ലാം വെളിപ്പെടുത്താൻ ഇസ്രായേൽ തയാറായില്ലെന്ന് പ്രസ്താനയിൽ ചൂണ്ടിക്കാട്ടി. ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ്‌ക്രോസ് വഴിയാണ് ഡിസംബർ…

Read More

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്‌റ്റർ വഴി കൊച്ചിയിലെക്ക് അവയവമാറ്റം; ദാനം ചെയ്യുന്നത് സ്റ്റാഫ് നേഴ്സിൻ്റെ അവയവങ്ങൾ

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലേക്ക് പുറപ്പെട്ടു. സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു. ​ഗതാ​ഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരൻ…

Read More

അവയവദാന സമ്മപത്രമെഴുതി 20 ദിവസത്തിന് ശേഷം ജീവനൊടുക്കി 23 കാരൻ

അവയവദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം ജീവനൊടുക്കി ഇരുപത്തിമൂന്നുകാരൻ. നിലമ്പൂർ സ്വദേശിയായ ജ്യോതിഷ് വനജ മുരളീധരനാണ് സോഷ്യൽ മീഡിയയിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ജീവനൊടുക്കിയത്.  ഏപ്രിൽ ഒൻപതിനാണ് തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തുവെന്ന വിവരം ജ്യോതിഷ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. ഇന്നലെ രാവിലെയാണ് ജ്യോതിഷിനെ കുടുംബം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ബോഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മനോരോഗം തന്നെ കീഴ്പ്പെടുത്തിയിരുന്നുവെന്നും അതിൽ നിന്ന് കരകയറാൻ പറ്റാത്ത രീതിയിൽ…

Read More