
‘സ്പന്ദനം’ വാർഷികാഘോഷം ; സംഘാടക സമിതി രൂപീകരിച്ചു
കാഞ്ഞങ്ങാട് സൗത്ത് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ സ്പന്ദനം കാഞ്ഞങ്ങാട് സൗത്തിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപവത്കരിച്ചു. ഞായറാഴ്ച ഷാർജ റൂവി ഹോട്ടലിൽ നടന്ന യോഗത്തിൽ സ്പന്ദനം സെക്രട്ടറി ദീപ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സ്പന്ദനം ചെയർമാൻ വിനോദ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. സ്പന്ദനത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഒമ്പതാം വാർഷികത്തിന്റെ രൂപരേഖ തയാറാക്കുകയും ചെയ്ത യോഗത്തിൽ ട്രഷറർ ദിലീപ് ദാമോദരൻ നന്ദി പറഞ്ഞു. നവധ്വനി 2024 എന്ന…