
നഴ്സസ് ഡേ ഔട്ട് സംഘടിപ്പിക്കുന്നു
യു.എ.ഇയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ ‘എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി’ നഴ്സസ് ഡേ ഔട്ട് സംഘടിപ്പിക്കുന്നു. വർഷങ്ങളായി നടന്നുവരുന്ന ഫാമിലി മീറ്റിൽ യു.എ.ഇയിലെ മുതിർന്ന നഴ്സുമാരെ ആദരിക്കുന്നുണ്ട്. ജൂലൈ 27ന് ദുബൈ അൽനാസർ ലീഷർ ലാൻഡിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +971 55 482 9300 നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.