
കൊച്ചി കലൂരിലെ നൃത്തപരിപാടിക്കിടെയുണ്ടായ അപകടം ; മുഖ്യസംഘാടകർ പൊലീസിന് മുന്നിൽ ഹാജരാകണം , ഹൈക്കോടതി
കൊച്ചി കലൂരിലെ നൃത്തപരിപാടിക്കിടെ ഉണ്ടായ അപകട കേസിൽ മുഖ്യസംഘാടകർ പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. മൃദംഗവിഷൻ, ഓസ്‌കാർ ഇവൻ്റ്സ് ഉടമകൾ വ്യാഴാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. പരിപാടിയിൽ വൻ സുരക്ഷാ വീഴ്‌ചയുണ്ടായതായാണ് പൊലീസ്, ഫയർ ഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങളുടെ സംയുക്ത റിപ്പോർട്ട്. സ്‌റ്റേജ് നിർമിച്ചത് അപകടകരമായ രീതിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അധികമായി നിർമിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ലായിരുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലൻസ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു….