സംസ്ഥാനത്തെ തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണ്ണർക്ക് അയക്കണം. ഓര്‍ഡിനൻസ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് ഗവർണർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. ഇതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്. ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാനും സർക്കാർ നീക്കം…

Read More

മറാത്ത സമരം അവസാനിച്ചു

സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ട സാഹചര്യത്തിൽ ഏറെനാളായി തുടരുന്ന സമരം മറാത്ത സമരം ഒടുവിൽ അവസാനിച്ചു. മറാത്താ നേതാവ് മനോജ് ജരാങ്കെ പാട്ടീലാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. മറാത്തക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുൾപ്പെടെ നൽകിയിരുന്നു. ഇതോടെ, നവി മുംബൈയിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി. ബി.ജെ.പി നേതൃത്വത്തിലുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിനു മുന്നിലെ ഒരു പ്രതിസന്ധിയായിരുന്നു മറാത്തകളുടെ സമരം. മറാത്ത സമുദായത്തിന്റെ ദീർഘകാലമായുള്ള…

Read More

ഓർഡിനൻസ് ഒപ്പിടുന്നില്ല എന്ന വാർത്ത ശരിയല്ല; മുഖ്യമന്ത്രി രാജ്ഭവനിലെത്തി വിശദീകരിക്കട്ടെ’: ഗവർണർ

കണ്ണൂർ വിസിയുടെ പുനർനിമയനത്തിൽ വിമർശനം ആവർത്തിച്ച് ഗവർണർ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രതിനിധിയെത്തിയത്. താൻ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ്.എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോൾ നടക്കുന്നത് എല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ തനിക്ക് എതിർപ്പില്ല. പക്ഷെ സമ്മർദ്ദങ്ങൾക്ക്…

Read More

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനായി പുതിയ ഓർഡിനൻസ്; അധികാരം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കമെന്ന് ആംആദ്മി

ഡൽഹി സർക്കാരിൽ നിക്ഷിപ്തമായ ഭരണാധികാരങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പുതിയ ഓർഡിനൻസ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നിവയ്ക്കായി പുതിയ അതോറിറ്റിയെ നിയമിച്ചുകൊണ്ടുള്ളതാണ് ഓർഡിനൻസ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ അടക്കം നിയമനവും സ്ഥലം മാറ്റവും സർക്കാരിനും മുഖ്യമന്ത്രിയ്ക്കും കീഴിലായിരിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. പുതിയ അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. സമിതിയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന മുറയ്ക്ക് ലഫ്. ഗവർണർക്കായിരിക്കും…

Read More

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ  മന്ത്രിസഭയുടെ അംഗീകാരം

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ  മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഓർഡിനൻസിന് കാബിനറ്റ് അംഗീകാരം നൽകി.  അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കി.  നഴ്‌സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതികൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്കും  വ്യവസ്ഥയുണ്ട്. ഓർഡിനൻസിൽ പരാതി ഉണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സർക്കാർ…

Read More

വിശദീകരണത്തിനു മന്ത്രിമാർ 6 മാസമെടുത്തു; സമയം വേണമെന്ന് ഗവർണർ

ആറുമാസം സമയമെടുത്താണ് മന്ത്രിമാർ കാര്യങ്ങൾ വിശദീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതുകൊണ്ട് ഇനി തീരുമാനത്തിലെത്താൻ തനിക്കും സമയം വേണം. മലയാളം സർവകലാശാല വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റിക്ക് രൂപം നൽകേണ്ടത് ചാൻസലറാണ്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തന്നോട് പ്രതിനിധിയെ ആവശ്യപ്പെട്ടതെന്ന് അറിയില്ല. താൻ ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമമാകുവെന്നും ഗവർണർ പറഞ്ഞു.  അതേസമയം, മലയാളം സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കാലിക്കറ്റ് വിസിക്കു നൽകണമെന്നു ആവശ്യപ്പെട്ട് സർക്കാർ ഗവർണർക്കു കത്തു നൽകിയിരുന്നു. സർക്കാർ നിർദേശിച്ച…

Read More

‘നിയമസഭ ചേരുന്നതിനാൽ ഓർഡിനൻസ് അപ്രസക്തം, നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചു’: ഗവർണർ

നിയമസഭ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് അപ്രസക്തമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായ നടപടികൾ സർക്കാർ ചെയ്യുന്നത് സാധാരണമാകുകയാണെന്നും സഭ സമ്മേളിക്കുമ്പോൾ ചാൻസിലറെ നീക്കാനുള്ള ബിൽ കൊണ്ടുവരുമോയെന്നതിൽ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഗവർണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ആറുമാസത്തേക്ക് മൂന്ന് ഇന്നോവ കാറുകൾ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനയച്ച കത്ത് പുറത്ത് വന്നതിനോടും ഗവർണർ…

Read More