മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം: റിപ്പോർട്ട് സമർപ്പിക്കണമെന്ന കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതെന്ന് ഇ.പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജൻ. നവ കേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് ഈ അന്വേഷണ ഉത്തരവ് എന്ന് പറയുന്നു. ഹർജിയിൽ ആരോപിക്കുന്ന പ്രതികരണം മുഖ്യമന്ത്രി നടത്തിയത് കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ചാണെന്നും പ്രതികരണത്തിന് ആധാരമായ സംഭവം നടന്നത് കണ്ണൂർ ജില്ലയിലെ…

Read More

രാഹുൽ ഗാന്ധിയ്ക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്ത് ബിജെപി

 ഹരിയാനയിലെ മിന്നും വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഒരു കിലോ ജിലേബി രാഹുൽ ​ഗാന്ധിയുടെ വസതിയിലേയ്ക്ക് ഓർഡർ ചെയ്താണ് ബിജെപി ഹരിയാനയിലെ വിജയം ആഘോഷമാക്കിയത്. പക്ഷേ, ഓർഡ‍ർ ചെയ്ത ജിലേബി ക്യാഷ് ഓൺ ഡെലിവറി ആണെന്ന് മാത്രം. അക്ബർ റോഡിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിലേയ്ക്ക് കൊണാട്ട് പ്ലേസിലെ ബികാനെർവാലയിൽ നിന്നാണ് ജിലേബി ഓർഡർ ചെയ്തത്.  സ്വി​​ഗ്​ഗിയിൽ നൽകിയ ഓർഡറിൻ്റെ സ്ക്രീൻഷോട്ട് ഹരിയാന ബിജെപി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ബിജെപി…

Read More

മെയിലിന് മറുപടി നൽകാത്തതിനാൽ പിരിച്ചുവിട്ടു; ജീവനക്കാരന് എക്‌സ് 5 കോടി നഷ്ടപരിഹാരം നൽകണം

ജീവനക്കാരനെ അന്യായമായി പിരിച്ചുവിട്ട കേസിൽ എക്സ് മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് അയർലൻഡ് വർക്ക് സ്പേസ് റിലേഷൻസ് കമ്മീഷൻ. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ, 2022 ഡിസംബറിൽ കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഗാരി റൂണി എന്ന ജീവനക്കാരന് 550,000 യൂറോ (5 കോടിയോളം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. 2013 സെപ്റ്റംബർ മുതൽ ട്വിറ്ററിന്റെ അയർലൻഡ് യൂണിറ്റിലെ ജീവനക്കാരനായിരുന്നു റൂണി. ചൊവ്വാഴ്ചയാണ് വർക്ക് സ്പേസ് റിലേഷൻസ് കമ്മീഷൻ ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ…

Read More

നീറ്റ് യുജി പരീക്ഷ; വിദ്യാർത്ഥികളുടെ മാർക്ക് പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി

നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. റോൾ നമ്പർ മറച്ച് ഒരോ സെൻ്ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ശനിയാഴ്ച്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം. ലിഷയത്തില്‍ തിങ്കളാഴ്ച്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. നീറ്റ് കേസ് തിങ്കളാഴ്ച്ച പത്തരയ്ക്ക് വീണ്ടും വാദം കേൾക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ഈ മാസം ജൂലായ് 24 മുതലാണ് കൗൺസിലിംഗ് നടത്താൻ തീരുമാനമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.neet ug…

Read More

കെഎസ്ഇബി ഓഫീസ് ആക്രമണം; റസാഖിന്റെ വീട്ടിൽ വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കും, നിർദേശം നൽകി മന്ത്രി

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ട റസാഖിന്റെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ മന്ത്രിയുടെ നിർദേശം. ഉദ്യോഗസ്ഥരെ ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയാൽ ഇന്നുതന്നെ വൈദ്യുതി പുനഃസ്ഥാപിക്കും. ഇക്കാര്യത്തിൽ കെഎസ്ഇബി ചെയർമാന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി. ബില്ലടയ്ക്കാത്തതിന് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന്റെ ദേഷ്യത്തിൽ കെഎസ്ഇബി ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത അജ്മലിന്റെ വീട്ടിലെ വൈദ്യുതി ഇനിയൊരുത്തരവ് വരെ വിച്ഛേദിക്കാൻ ചെയർമാൻ ബിജുപ്രഭാകർ നിർദ്ദേശിച്ചിരുന്നു. തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലാണ് അതിക്രമം നടന്നത്. മൂന്ന്…

Read More

‘മതിയായ കാരണങ്ങൾ ഇല്ലാതെ മരങ്ങൾ മുറി‌ക്കരുത്’: വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സമെന്നത് ന്യായീകരണമല്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് മതിയായ കാരണങ്ങൾ ഇല്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറി‌ക്കരുതെന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സമാകുന്നു എന്നത് മരം മുറിക്കാനുള്ള ന്യായീകരണമല്ലെന്നും കോടതി വ്യക്തമാക്കി. മരം മുറി തടയാൻ സർക്കാർ ഉത്തരവിടണമെന്നും പാലക്കാട്–പട്ടാമ്പി റോഡിലെ മരം മുറിക്കാൻ ഉത്തരവിട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

Read More

സംഘർഷത്തിന് പിന്നാലെ വോട്ടെടുപ്പ് തടസ്സപ്പെട്ടു; മണിപ്പുരിലെ 11 ബൂത്തുകളിൽ റീപോളിങ് തിങ്കളാഴ്ച

സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ട മണിപ്പുരിലെ 11 ബൂത്തുകളിൽ തിങ്കളാഴ്ച റീപോളിങ് നടത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ വോട്ടെടുപ്പ് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച, കലാപം അടങ്ങിയിട്ടില്ലാത്ത മണിപ്പുരിലും വോട്ടു രേഖപ്പെടുത്താൻ ജനങ്ങൾ പോളിങ് സ്റ്റേഷനുകളിലെത്തിയിരുന്നു. 63.13 ശതമാനമാണ് സംസ്ഥാനത്തെ പോളിങ് ശതമാനം. വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. മൊയ്രാങ്ങിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ സായുധസംഘം പിടിച്ചിറക്കിക്കൊണ്ടുപോയി. വെടിവയ്പിൽ ഒരാൾക്കു പരുക്കേറ്റു….

Read More

കര്‍ഷകൻ മരിച്ച സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിനിടെ കര്‍ഷകൻ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഒരു റിട്ടയേഡ് ജഡ്ജ് ആയിരിക്കും അന്വേഷണ സമിതി അധ്യക്ഷൻ. രണ്ട് എഡിജിപിമാരും സമിതിയില്‍ ഉള്‍പ്പെട്ടിരിക്കും. ഫെബ്രുവരി 21നാണ് ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിനിടെ  ഇരുപത്തിയൊന്നുകാരനായ ശുഭ്കരണ്‍ സിംഗ് മരിച്ചത്. കര്‍ഷകന്‍റെ മരണത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ പഞ്ചാബിനെ കോടതി വിമര്‍ശിച്ചു. എന്തുകരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് അന്ന് ഉപയോഗിച്ചത് എന്ന് ഹരിയാന സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇതിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. സമരം ചെയ്ത കര്‍ഷകരെയും…

Read More

ഇടുക്കിയിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: 3 പേർ കുറ്റക്കാരെന്ന് കോടതി

ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.  പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. വടക്കേ ഇന്ത്യക്കാരിയായ പെൺകുട്ടിയാണ് 2022 ൽ ബലാത്സംഗത്തിന് ഇരയായത്.  

Read More

മാനനഷ്ടക്കേസിൽ ട്രംപിനെതിരെ കോടതി; മാധ്യമപ്രവർത്തകയ്ക്ക് 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണം

അമേരിക്കയിൽ മാധ്യമപ്രവർത്തക ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതി വിധി. 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ജീൻ കാരൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. വിധി വരും മുൻപേ ട്രംപ് കോടതിയിൽനിന്ന് ഇറങ്ങിപ്പോയി. വിധിയെ പരിഹസിച്ച  ട്രംപ്  അപ്പീൽ പോകുമെന്നും അറിയിച്ചു.  2019ലാണ് ട്രംപ് കാരളിനെതിരെ ആരോപണം ഉന്നയിച്ചത്. 30 വർഷം മുൻപ് ഡിപ്പാർട്‌മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു കാരൾ വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു…

Read More