
മസാല ബോണ്ട് കേസ്: തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസം; സമന്‍സ് അയക്കാനുള്ള ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി
മസാല ബോണ്ട് കേസില്‍ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസില്‍ തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസമായി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ഒരേ ഹര്‍ജിയില്‍ ഒരു സിംഗിള്‍ ബെഞ്ച് ഇട്ട ഇടക്കാല ഉത്തരവ് പരിഷ്കരിച്ച് വീണ്ടും ഉത്തരവിടാൻ മറ്റൊരു സിംഗിള്‍ ബഞ്ചിനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് അന്തിമ വാദം കേട്ട് തീരുമാനം എടുക്കട്ടെയെന്നും…