അരവണയിലെ കീടനാശിനി : കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ശബരിമല അരവണയിലെ കീടനാശിനി സംബന്ധിച്ച ഹർജി കേരള ഹൈകോടതി പരിഗണിക്കാൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മാരായ എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവർ അടങ്ങിയ ബെഞ്ചിന്റെത് ആണ് വിധി. മായം കലർന്ന ഏലക്കായ വിതരണം ചെയ്ത കരാറുകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ നിർദ്ദേശിച്ച കേരള ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി . കരാർ നഷ്ടപ്പെട്ട ഒരു സ്ഥാപനത്തിൻ്റെ ഹർജികൾ ഹൈക്കോടതി പരിഗണിക്കാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ , പി എസ്…

Read More

ഇൻതിഫാദക്ക് വിലക്ക്: കേരള സർവ്വകലാശാല കലോത്സവത്തിൻറെ പേര് മാറ്റാൻ നിര്‍ദ്ദേശം

കേരള സർവ്വകലാശാല യുവജനോത്സവത്തിൻറെ പേര് ഇൻതിഫാദ എന്നത് മാറ്റാൻ നിർദേശം. പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു. എസ്എഫ്ഐ നയിക്കുന്ന കേരള സർവകലാശാല യൂണിയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാൻ നിര്‍ദ്ദേശം നൽകിയത്. ഇൻതിഫാദ എന്ന പേര് സമുദായ ഐക്യം തകർക്കുമെന്ന് കാണിച്ച് പരാതി ഉയർന്നിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് വിസിയുടെ നടപടി.

Read More

വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ല: വിമര്‍ശനവുമായി പി.ജയരാജൻ

തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ എട്ടുപ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി.ജയരാജൻ. വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകണമെന്ന് അഭ്യർഥിക്കുകയാണെന്നും അക്രമത്തിന്റെ ഇരയെന്ന നിലയ്ക്കു സുപ്രീംകോടതിയിൽ ഹർജി നൽകുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും പി.ജയരാജൻ പറഞ്ഞു.  ‘‘1999 ഓഗസ്റ്റ് 25 തിരുവോണദിവസമാണ് ആർഎസ്എസുകാർ എന്നെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ആ കേസിൽ വിചാരണക്കോടതി കഠിനതടവിനു പ്രതികളെ ശിക്ഷിച്ചു. മൂന്നുപേരെ വിട്ടയച്ചു. മൂന്നുപേരെ വിട്ടയച്ചതിന് എതിരായ പ്രോസിക്യൂഷന്റെ അപ്പീൽ, പ്രതികളുടെ അപ്പീൽ എന്നിവ പരിഗണിച്ച് അതിന്റെ അടിസ്ഥാനത്തിലുള്ള…

Read More

ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ്

രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ്. ”മാധ്യമമായാലും സോഷ്യല്‍ മീഡിയ ആയാലും സത്യത്തിൻ്റെ എല്ലാ ശബ്ദവും അടിച്ചമർത്തുന്നു – ഇതാണോ ജനാധിപത്യത്തിൻ്റെ മാതാവ്? മോദിജി, നിങ്ങൾ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് പൊതുജനത്തിന് അറിയാം, പൊതുജനം ഉത്തരം നൽകും” കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഇന്ത്യയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കർഷക സമരത്തിൻ്റെ റിപ്പോർട്ടുകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന 170 സമൂഹ മാധ്യമ അക്കൗണ്ടുകൾ വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്…

Read More

മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട് മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും.  കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. രാവിലെ നാലര  മണിയോടെയാണ് താന്നിക്കൽ…

Read More

മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെക്കാൻ ഉത്തരവിറങ്ങി; പിടികൂടി ബന്ദിപ്പൂരിൽ തുറന്നുവിടാൻ നിർദേശം

വയനാട്ടിലെ മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനുശേഷമാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറങ്ങിയത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താൻ ശ്രമിക്കണമെന്നും അതിന് സാധ്യമായില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടി കർണാടക വനംവകുപ്പിൻറെ സാന്നിധ്യത്തിൽ ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിടണമെന്നുമാണ് ഉത്തരവ്. സംസ്ഥാന പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിലെ സാഹചര്യത്തിൽ കാട്ടാനയെ തുരത്തുക ശ്രമകരമായതിനാൽ മയക്കുവെടി…

Read More

മുൻ എംഎൽഎ ജോർജ്ജ് എം തോമസിന് തിരിച്ചടി; മിച്ച ഭൂമി ഒരാഴ്ചക്കുള്ളിൽ വിട്ടുകൊടുക്കണം

മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസും കുടുംബവും കൈവശം വയ്ക്കുന്ന അഞ്ചേമുക്കാൽ ഏക്കർ മിച്ചഭൂമിഒരാഴ്ചയ്ക്കകം സർക്കാരിലേക്ക് വിട്ടു കൊടുക്കണമെന്ന് ലാൻഡ് ബോർഡ് ഉത്തരവ്. വിട്ടു നല്കാത്ത പക്ഷം തഹസില്‍ദാര്‍ ഭൂമി ഏറ്റെടുക്കണമെന്നും കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്‍റെ ഉത്തരവില്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മുന്‍ എംഎല്‍എ ഉള്‍പ്പെട്ടെ കേസില്‍ ലാന്‍ഡ് ബോര്‍ഡിന്‍റെ വിധി. ജോര്‍ജ്ജും കുടുംബവും കൈവശം വയ്ക്കുന്ന മിച്ചഭൂമിയുടെ കണക്കുകള്‍ വ്യക്തമാക്കിയും തുടര്‍ നടപടികള്‍ വിശദീകരിച്ചുമാണ് കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്‍റെ ഉത്തരവ്. ജോർജ് എം…

Read More

പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതിവേണ്ടെന്ന കേന്ദ്ര ഉത്തരവ്; സുപ്രീംകോടതി സ്റ്റേ ചെയ്തു

പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തു. 2022 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന പാറ ഖനനം ഉൾപ്പടെയുള്ള പദ്ധതികളാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ പ്രധാന ഗുണഭോക്താക്കൾ. ഈ ഉത്തരവ് ചോദ്യം ചെയ്ത് വനശക്തി എന്ന സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന പ്രകാരം…

Read More

വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവ് പുറപ്പെടുവിച്ചു

വയനാട്ടിൽ ജനങ്ങളിൽ ഭീതി നിറച്ച നരഭോജി കടുവയെ കൊല്ലാൻ ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിർദേശം പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പറപ്പെടുവിച്ചത്. നരഭോജികളായ വന്യ ജീവികളെ കൊല്ലാൻ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 11((1). (a) പ്രകാരമാണ് നടപടി. കടുവയെ മയക്കുവെടിവച്ച് കൂട്ടികയറ്റണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ മാത്രമേ വെടിവച്ച് കൊല്ലാവൂ എന്നും ഉത്തരവിൽ പറയുന്നു. അതേസമയം, വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ…

Read More

യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്

യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. കടുവയെ മയക്കുവെടി വയ്ക്കാൻ മാത്രമാണ് ഉത്തരവ്. അതേസമയം, കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാർ. കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ബന്ധുക്കൾ ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ല. താലൂക്ക് ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. അതിനിടെ, കടുവയ്ക്ക് വേണ്ടി വനം വകുപ്പ് ട്രാക്കിങ് വിദഗ്ധർ തെരച്ചിൽ തുടങ്ങി.  ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത്…

Read More