അനിശ്ചിതത്വം മാറി; പഴയ പോലെ ബിൽ ട്രഷറിയിലേക്ക് കൈ മാറാം: എയ്ഡഡ് അധ്യാപക ശമ്പള വിതരണത്തിലെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു

സ്കൂൾ, കോളേജ് തലങ്ങളിലെ എയ്ഡഡ് അധ്യാപകരുടെ ശമ്പള വിതരണത്തിലെ അനിശ്ചിതത്വം മാറി. 2024 ഓക്ടോബർ മാസം മുതൽ ശമ്പള വിതരണത്തിന് മേലധികാരികളുടെ ഒപ്പ് വേണമെന്ന ധന വകുപ്പിന്റെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും പഴയ പോലെ ബിൽ ട്രഷറിയിലേക്ക് കൈ മാറാം. മേലധികാരികളുടെ ഒപ്പ് വേണം എന്ന ഉത്തരവാണ് പ്രതിഷേധങ്ങൾക്കൊടുവിൽ മരവിപ്പിച്ചത്.  അതേസമയം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു.  62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌….

Read More

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം; മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രിം കോടതി

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകൾ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. രാജ്യത്തെ മദ്രസ ബോർഡുകൾ നി‍ര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു…

Read More

ക്രമസമാധാന പാലനം; കേരള പൊലീസിന് ലഭിച്ചത് 23 പുരസ്കാരങ്ങൾ

വിവാദങ്ങൾക്കിടയിലും ക്രമസമാധാന പാലനത്തിലെ വീഴ്ചകളിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ പരസ്പരം പഴിചാരുമ്പോഴും കേരള പൊലീസിന് കേന്ദ്രം നൽകുന്നത് ഫുൾമാര്‍ക്ക്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്കാരങ്ങളാണ് കേരളാ പൊലീസിനെ തേടിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിലാണ് പൊലീസിന്‍റെ മികവുകൾക്ക് ലഭിച്ച കേന്ദ്ര നേട്ടങ്ങൾ വ്യക്തമാക്കിയത്., കാനത്തിൽ ജമീല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ലഭിച്ച നേട്ടങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ക്രമസമാധാന…

Read More

ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികം,അപക്വം; അന്താരാഷ്ട്ര തലത്തിൽ തന്നെ ഈ പ്രയോഗം ഇപ്പോൾ നിന്ദ്യം; ഹൈക്കോടതി

ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് കേരള ഹൈക്കോടതി. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇപ്പോൾ ഈ പ്രയോഗം നിന്ദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബധിരനെന്നോ കേൾവിക്കുറവുള്ള ആളെന്നോ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്‌നേഹലതയും ഉൾപെട്ട ബെഞ്ചിൻറേതാണ് നിരീക്ഷണം. കേൾവിക്കുറവുള്ള പരാതിക്കാരി അടുത്ത ബന്ധു വഴി നൽകിയ ഹർജി ചട്ടലംഘനം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയതിന് എതിരെയുള്ള അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി

Read More

വരുമാന സർട്ടിഫിക്കറ്റിലെ വിവരം തെറ്റെന്ന് ബോദ്ധ്യപ്പെട്ടാൽ നിയമനടപടി; സത്യവാങ്മൂലം നിർബന്ധമാക്കി സർക്കാർ

പൊതുജനങ്ങൾക്ക് റവന്യു വകുപ്പ് നൽകുന്ന വരുമാന സർട്ടിഫിക്കറ്റിന് മേൽ ഗുണഭോക്താവിന്റെ അല്ലെങ്കിൽ അപേക്ഷകന്റെ സത്യവാങ്മൂലം നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു .സമൂഹത്തിൽ കൃത്യമായ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയുന്നത് സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മാത്രമാണെന്നും സർക്കാരിതര മേഖലയിൽ ജോലി ചെയ്യുന്നവർ കൃത്യമായ വരുമാനം ബോദ്ധ്യപ്പെടുത്താതെയാണ് വരുമാന സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്നും കാണിച്ച് കഴിഞ്ഞ മാസം 11ന് ലാൻഡ് റവന്യു കമ്മിഷണർ സർക്കാരിന് കത്ത് നൽകിയിരുന്നു. തുടർന്നാണ് പുതിയ ഉത്തരവ്. വരുമാന സത്യവാങ്മൂലം തെറ്റാണെങ്കിൽ നേടുന്ന ആനുകൂല്യം…

Read More

പാൽ ഉൽപ്പന്നങ്ങളിൽ നിന്നും ഇവ നീക്കണം; നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

രാജ്യത്തെ പാൽ,പാലുൽപ്പന്നങ്ങളുടെ വിൽപനയിൽ നിർണായക നിർദ്ദേശവുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ(എഫ്എസ്എസ്‌ഐ). പാലിന്റെയോ പാലുൽപ്പന്നങ്ങളുടെയോ പാക്കേജിൽ നിന്ന് എ1, എ2 ലേബലുകൾ നീക്കണമെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ ചേർക്കുന്നത് ജനങ്ങളെ വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടതിനെ തുടർന്നാണിത്. നിരവധി കമ്പനികളാണ് തങ്ങളുടെ പാല്, പാലുൽപ്പന്നങ്ങളായ നെയ്യ്, വെണ്ണ,തൈര് എന്നിവയ്ക്കെല്ലാം എ1,എ2 എന്ന് ചേർത്ത് വിൽപ്പന നടത്തുന്നതായി തെളിഞ്ഞിരിക്കുന്നത്. പ്രോട്ടീൻ കലവറകളായ ഭക്ഷണ പദാർത്ഥമായ പാലിൽ അടങ്ങിയിരിക്കുന്ന രണ്ട് തരം പ്രോട്ടീനുകളാണ് എ1, എ2 എന്നിവ….

Read More

40 രൂപയുടെ ഉപ്പുമാവിന് വില120 , ഇഡ്ഡലിക്ക് 120 … സ്വിഗ്ഗിയുടെ സൊമാറ്റോയുടെയും “പകൽക്കൊള്ള’ തുറന്നുകാട്ടി യുവാവ്

തിരക്കേറിയ ജീവിതത്തിനിടയിൽ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയുടെ സേവനം ആശ്രയിക്കുന്നവർ ധാരാളമാണ്. വിഭവങ്ങൾക്ക് ഇവരുടെ ആപ്പുകളിൽ കൊടുത്തിരിക്കുന്ന വിലയും ഡെലിവറി ചാർജുമാണ് ഈടാക്കുന്നത്. നിങ്ങൾ പതിവായി ഓൺലൈൻ ഫുഡ് ഡെലിവറി ആശ്രയിക്കുന്ന വ്യക്തിയാണെങ്കിലും അല്ലെങ്കിലും സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന വിലയും റസ്റ്ററന്‍റിലെ വിലയും തമ്മിൽ എപ്പോഴെങ്കിലും  താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ?‌ യഥാർഥത്തിൽ റസ്റ്ററന്‍റ് ഈടാക്കുന്ന വിലയേക്കാൾ കൂടുതലാണ് സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ ഈടാക്കുന്നത്. ചിലപ്പോൾ മൂന്നിരട്ടി വിലവരെ കന്പനികൾ ഈടാക്കുന്നു….

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ അവര്‍ പല മാര്‍​ഗവും സ്വീകരിക്കും: സംവിധായകന്‍ വിനയൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത കേസുമായി ബന്ധമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. ഹര്‍ജിക്കാരനായ നിര്‍മാതാവ് സജിമോന്‍ പാറയില്‍ അസോസിയേഷനില്‍ അംഗമല്ലെന്നും അദ്ദേഹം അറിയിച്ചു.റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേചെയ്ത ഹൈക്കോടതി വിധി നിരാശാജനകമെന്ന് സിനിമയിലെ വനിതാപ്രവര്‍ത്തകക്കൂട്ടായ്മയായ ഡബ്ല്യു.സി.സി. അംഗം രേവതി പ്രതികരിച്ചു. മലയാളസിനിമയിലെ ആരൊക്കയോ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ ഭയക്കുന്നതിന്റെ തെളിവാണ് ഹൈക്കോടതിയില്‍നിന്ന് നേടിയെടുത്ത സ്റ്റേ എന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. സിനിമയില്‍ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന്…

Read More

അർജുനെ തെരയാൻ എത്തിയ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ്

മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനെ തെരയാൻ എത്തിയ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ് നിർദ്ദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോടാണ് പൊലീസ് തിരികെപ്പോകാൻ നിർദ്ദേശിച്ചത്. സ്ഥലത്ത് ഇന്ത്യൻ സൈന്യം മാത്രം മതിയെന്നും അരമണിക്കൂറിനുള്ളിൽ മറ്റുള്ളവർ സ്ഥലത്ത് നിന്ന് മാറാനുമാണ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിവസവും സ്ഥലത്ത് തുടരുകയാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്നും 18 അംഗ സംഘമാണ് കർണാടകയിൽ എത്തിയത്. എന്റെ മുക്കം, കർമ…

Read More

എം ശിവശങ്കറിന് ചികിത്സാചെലവ് അനുവദിച്ച് സർക്കാർ; മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് ഉത്തരവ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തിൽ 2,35,967 രൂപ സർക്കാർ അനുവദിച്ചു. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ചികിത്സയ്ക്കാണ് തുക. കഴിഞ്ഞ വർഷം ആഗസ്റ്റ് 13 മുതൽ 17 വരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കാണ് തുക അനുവദിച്ചത്. നിലവിൽ ശിവശങ്കർ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ്. ശിവശങ്കർ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് ഉത്തരവ്. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് എം ശിവശങ്കറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ…

Read More