ഓറഞ്ച് ക്യാപ്പ് കിട്ടിയാലൊന്നും ഐപിഎല്‍ കിരീടം കിട്ടില്ല; കോലിയ്ക്കെതിരെ അംബാട്ടി റായുഡു

ഐപിഎൽ 17ാം സീസണിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയതിന് പിന്നാലെ ഓറഞ്ച് ക്യാപ് നേടിയ ആര്‍സിബി താരം വിരാട് കോലിക്കെതിരെ പരോക്ഷ പരാമർശവുമായി മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു. അഭിനന്ദനങ്ങള്‍ കൊല്‍ക്കത്ത, സുനില്‍ നരെയ്നും ആന്ദ്രെ റസലിനും മിച്ചല്‍ സ്റ്റാര്‍ക്കിനുമൊപ്പം അവസരത്തിന് ഒത്ത് ഉയര്‍ന്നതിന്. കുറെ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നതാണിത്, ഓറഞ്ച് ക്യാപ് ഒന്നുമല്ല നിങ്ങള്‍ക്ക് ഐപിഎല്‍ കിരീടം നേടിത്തരുക. അതിന് പകരം ടീമിലെ ഓരോ താരങ്ങളും…

Read More

ഓറഞ്ച് ക്യാപ് കോലിക്ക് തന്നെ; ഭീഷണി ഹെഡ് മാത്രം

ഐപിഎല്‍ ഓറഞ്ച് ക്യാപ് ഉറപ്പിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. 15 മത്സരങ്ങളിൽ നിന്ന് 741 റണ്‍സാണ് കോലി അടിച്ചെടുത്തത്. 61.75 ശരാശരിയിലും 154.70 സ്‌ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം. ഇനി കോലിക്ക് ഭീഷണി ഉയർത്താൻ സാധ്യതയുള്ള ഏക താരം നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ട്രാവിസ് ഹെഡാണ്. 14 മത്സരങ്ങളില്‍ നിന്ന് 567 റണ്‍സാണ് ഹെഡിന്റെ സമ്പാദിച്ചത്. എന്നാൽ കോലിയെ ഹെഡ് മറികടക്കണമെങ്കിൽ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള കളിയിൽ 175 റണ്‍സ്…

Read More

റണ്‍വേട്ടയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ച് പരാഗ്, സഞ്ജുവിന് തിരിച്ചടി

ഐപിഎല്ലില്‍ റണ്‍വേട്ടയിൽ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് നാലാം സ്ഥാനത്ത്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ 49 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയതോടെയാണ് പരാഗ് നാലാം സ്ഥാനത്തേക്ക് കയറിയത്. ഇതോടെ 10 മത്സരങ്ങളിൽ (9 ഇന്നിംഗ്‌സ്) നിന്ന് 409 റണ്‍സാണ് പരാ​ഗ് സമ്പാദിച്ചത്. അതേസമയം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു തിരിച്ചടി നേരിട്ടു. ഹൈദരാബാദിനെതിരെ താരം പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇപ്പോൾ സഞ്ജു ഒമ്പതാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ 385 റണ്‍സാണ് സഞ്ജു നേടിയത്. സഞ്ജുവിനെ…

Read More

ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ സഞ്ജു രണ്ടാമത്; പന്തും രാഹുലും പുറകിൽ

ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പിനായുള്ള കുതിപ്പിൽ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണ്‍ രണ്ടാമതെത്തി. വിരാട് കോലിയാണ് ഒന്നാമതുള്ളത്. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള പോരാട്ടത്തിൽ 33 പന്തില്‍ നിന്ന 71 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. ഡല്‍ഹി കാപിറ്റല്‍സ് നായകൻ റിഷഭ് പന്ത്, ലഖ്‌നൗ ക്യാപറ്റൻ കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് സഞ്ജു രണ്ടാം സ്ഥാനത്തെത്തിയത്. ശരാശരി റൺസിന്റെ കാര്യത്തിലും സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 77 റണ്‍സാണ്…

Read More

ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിൽ വിരാട് കോലി; റണ്‍വേട്ടയില്‍ ലീഡുയർത്തി

ഐപിഎല്ലിൽ റണ്‍വേട്ടയില്‍ കുതിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു താരം വിരാട് കോലി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ അര്‍ധസെഞ്ചുറിയോടെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തിയിരിക്കുകയാണ് കോലി. സീസണിലെ ഒമ്പത് മത്സരങ്ങളില്‍ നിന്നുമായി 430 റൺസാണ് കോലി അടിച്ചെടുത്തത്. 2011നുശേഷം പത്താം സീസണിലാണ് കോലി ഐപിഎല്ലില്‍ 400 റണ്‍സ് പിന്നിടുന്നത്. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദാണുള്ളത്. എട്ട് കളികളില്‍ നിന്ന് 349 റണ്‍സാണ് ഗെയ്ക്‌വാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മക്കും…

Read More