
വായുമലിനീകരണം അതിരൂക്ഷം; ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട്, കൂടുതല്‍ നിയന്ത്രണങ്ങള്‍
വായുമലിനീകരണം അതിരൂക്ഷമായതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്ന് ഡൽഹി സര്‍ക്കാര്‍. മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ( ജി.ആര്‍.എ.പി) നാല്അനുസരിച്ചുള്ള നടപടികളാണ് ഇനി നടപ്പിലാക്കുക. കഴിഞ്ഞ ദിവസം വരെ ജി.ആര്‍.എ.പി മൂന്ന് അനുസരിച്ചുള്ള നിയന്ത്രണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഡല്‍ഹിയിലെ വായുനിലവാര സൂചിക 481 എന്ന നിലയിലേക്കുയര്‍ന്നതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്. രാവിലെ ആറുമണിക്ക് ഡല്‍ഹിയിലെ 35 നിരീക്ഷണ കേന്ദ്രങ്ങളിലും വായുനിലവാര സൂചിക 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് കൂടുതല്‍ കര്‍ശന നടപടികളെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ഇന്ന്…