
കൊമ്പനെ പിടിച്ച ഫ്ളോറിഡയിലെ “മമ്മൂട്ടി’; വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച് യുവാവ്
“നീ കടലു കണ്ടിട്ടുണ്ടോ… അയിലേം ചാളേമല്ലാതെ ശരിക്കൊള്ള മീനെ നീ കണ്ടിട്ടുണ്ടോ… അരയന്‍റെ ചൂരും ചുണയും നിനക്കൊണ്ടങ്കീ പുറങ്കടലിൽ പോയൊരു കൊമ്പനെ പിടിച്ചാണ്ടുവാ…’ മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ആയ അമരം എന്ന സിനിമയിൽ രാഘവനോട് (അശോകൻ) അച്ചൂട്ടി (മമ്മൂട്ടി) പറയുന്ന ഡയലോഗ് ആണിത്. തിയറ്ററുകളെ കോരിത്തരിപ്പിച്ച ഭരതൻ ചിത്രത്തിലെ ഡയലോഗും ചിത്രത്തിലെ മമ്മൂട്ടിയുടെ സ്രാവ് വേട്ടയും എന്നും മലയാളികളുടെ മനസിലുണ്ടാകും.പറഞ്ഞുവരുന്നത്, കേരളത്തിലെ കടപ്പുറത്തെ കഥയല്ല. ഫ്ളോറിഡയിലെ പൈൻ ഐലൻഡിലുണ്ടായ സംഭവമാണ്. വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച…