കോണ്‍ഗ്രസിന് മുന്നില്‍ ഉപാധികളുമായി ആംആദ്മി പാര്‍ട്ടി

വരാനിരിക്കുന്ന തെര‍ഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധികളുമായി ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസ് ദില്ലിയിലും പഞ്ചാബിലും മത്സരിക്കില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മധ്യ പ്രദേശിലും രാജസ്ഥാനിലും ആംആദ്മി പാര്‍ട്ടിയും മത്സരിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി. ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആണ് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധിയുമായി എത്തിയത്. തെരഞ്ഞെടുപ്പുകളെ നേരിടാൻ ഉപാധികളോടെ മുന്നേറാമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെതിരെ എഎപി ആരോപണവും ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ് എഎപിയുടെ പ്രഖ്യാപനങ്ങള്‍ അതേപടി കോപ്പി അടിക്കുന്നു എന്നായിരുന്നു വിമര്‍ശനം.  2024ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങളിലും…

Read More