
കാഫിർ പോസ്റ്റ് വിവാദത്തിൽ കെ കെ ലതികയെ ന്യായീകരിച്ച് മന്ത്രി; നിയമസഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം
വടകരയിലെ കാഫിർ പോസ്റ്റ് വിവാദം നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎഎൽഎ. പോസ്റ്റ് വിവാദത്തിൽ സിപിഎം നേതാവ് കെകെ ലതികയെ പൂർണമായും ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് വേണ്ടി എംബി രാജേഷ് സഭയിൽ മറുപടി നൽകിയത്. സംഭവത്തിൽ രണ്ട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നൽകി.ഫേയ്‌സ്ബുക്കിനോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും വിവരങ്ങൾ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ കെകെ ലതികയെ ഉൾപ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ…