ബി.ജെ.പി. മുന്‍ ഉപമുഖ്യമന്ത്രിയായ ആർ അശോക കർണാടകയിലെ പ്രതിപക്ഷ നേതാവ്

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി നേതാവ് ആര്‍. അശോകയെയാണ് പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. പദ്മനാഭനഗർ എംഎൽഎയായ ആർ അശോക മുൻ കർണാടക ഉപമുഖ്യമന്ത്രിയായിരുന്നു. വൊക്കലിഗ വിഭാഗക്കാരനാണ്. ബിജെപി സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റ ശേഷം ബി വൈ വിജയേന്ദ്ര ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു.ഈ യോഗത്തിലാണ് വൊക്കലിഗ വിഭാഗക്കാരനായ ആർ അശോകയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. ലിംഗായത്ത് – വൊക്കലിഗ സമവാക്യം പാലിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ബിജെപി ആര്‍ അശോകയെ പ്രതിപക്ഷ നേതാവാക്കിയത്. ലിംഗായത്ത് വിഭാഗത്തിലെ ഏറ്റവും തലമുതിർന്ന നേതാവ്…

Read More

‘കെഎസ്ആർടിസി ബസിൽ കയറും മുമ്പ് ശമ്പളം കിട്ടിയോ എന്ന് ഉറപ്പ് വരുത്തിക്കോ’; വി.ഡി സതീശൻ

ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലപര്യടനത്തിന് ഒരുങ്ങുന്നതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിമാരുടെ യാത്ര കെഎസ്ആർടിസി ബസ്സിലായിരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പരിഹാസവുമായി എത്തിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിൽ യാത്രക്കൊരുങ്ങും മുമ്പ് ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കിട്ടിയോ എന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കുമെന്നാണ് സതീശന്‍റെ പരിഹാഹസം. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ എന്ന് പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ കുറിച്ചു. ‘കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്….

Read More

വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടു; 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസ്

വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിന് 26 പ്രതിപക്ഷപാർട്ടികൾക്ക് എതിരെ കേസെടുത്തു. ഡോ. അവിനാഷ് മിശ്ര എന്നയാളുടെ പരാതിയില്‍ ഡൽഹി പൊലീസാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം അനുചിതമായി ഉപയോഗിച്ചതിനും അന്യായമായ സ്വാധീനത്തിനു ശ്രമിച്ചതിനുമാണു കേസ്. സഖ്യത്തിന് ഇന്ത്യ എന്ന പേര് മറ്റൊരു വിധത്തിൽ നൽകിയതിലൂടെ ഇന്ത്യൻ ജനതയുടെ വികാരങ്ങള്‍ വൃണപ്പെടുമെന്നും പരാതിയിൽ പറയുന്നു. എംബ്ലം ആക്ടിലെ വകുപ്പുകൾ പ്രകാരമാണു കേസ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ വിഭാഗം,…

Read More

കെ ഫോൺ അഴിമതി എഐ ക്യാമറയേക്കാൾ വലുത്; പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്‌കരിക്കും; വിഡി സതീശൻ

എഐ ക്യാമറയിൽ നടന്നതിനേക്കാൾ വലിയ അഴിമതിയാണ് കെ ഫോണിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ ഐ ക്യാമറയിൽ ക്രമക്കേട് നടത്തിയ കമ്പനികൾ തന്നെയാണ് കെ ഫോണിന് പിന്നിലുമുള്ളതെന്നും കെ ഫോൺ എസ്റ്റിമേറ്റ് 50 ശതമാനം ഉയർത്തിയത് അഴിമതിക്ക് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതിനാൽ കെ ഫോൺ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ തീയിടുകയാണെന്ന ആരോപണം വിഡി സതീശൻ ആവർത്തിച്ചു. ആരോപണം ഉന്നയിച്ചാൽ…

Read More

കോൺഗ്രസ് ജയിച്ചതിന് ഒറ്റ കാരണം മാത്രമന്ന് രാഹുൽ ഗാന്ധി

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോൺഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ‌കോൺഗ്രസ് വിജയിച്ചത്. കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു. ”കർണാടകയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബിജെപിക്കൊപ്പം…

Read More

 ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതുകൊണ്ട് പ്രതിപക്ഷ ഐക്യം തകരില്ല: ശരദ് പവാർ

 അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാകില്ലെന്ന് എൻ.സി. പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ. പല പാർട്ടികൾ ഒന്നിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. സവർക്കർ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഞാനത് പ്രകടിപ്പിച്ചതാണ്. ചർച്ചയിലൂടെ അത് പരിഹരിക്കപ്പെട്ടു. ഭിന്നാഭിപ്രായങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം. പ്രതിപക്ഷ ഐക്യം തകർന്നുവെന്നു പറയുന്നത് ആരാണെന്ന് എനിക്കറിയില്ല. ഞാൻ എന്റെ കാഴ്ചപ്പാട് പറഞ്ഞുവെന്നേയുള്ളൂ. അദാനിയെ വാഴ്ത്തുകയല്ല, വാസ്തവം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് -പവാർ…

Read More

രാഹുലിനെതിരായ നടപടിയുടെ വേഗം ഞെട്ടിക്കുന്നതെന്ന് തരൂർ; പ്രതിഷേധവുമായി നേതാക്കള്‍

അപകീര്‍ത്തി പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നേതാക്കള്‍. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ചോദ്യം ചോദിക്കുന്നവരെ ശിക്ഷിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. നടപടിയുടെ വേഗം ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ ആരോപിച്ചു. ഇത്തരം നടപടികള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സത്യം പറയുന്നവരെ കേന്ദ്രം അധികാരം ഉപയാഗിച്ച് തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്ന് ജയറാം…

Read More

 പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം: സഭ താല്‍ക്കാലിമായി നിർത്തി

നിയമസഭയില്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിമര്‍ശിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാനടപടികള്‍ അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചു. 11 മണിക്ക് കാര്യോപദേശക സമിതി ചേരും. സഭ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും…

Read More

ഭരണപക്ഷ എംഎൽമാർക്കതെിരെ നിസ്സാര കേസ്, പ്രതിപക്ഷ എംഎൽഎമാർക്ക് ജാമ്യമില്ലാവകുപ്പ്

നിയമസഭയിൽ ഇന്നലെയുണ്ടായ ഭരണ-പ്രതിപക്ഷ സംഘർഷത്തിൽ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും കേസെടുത്തു. ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാമിനും സച്ചിൻദേവിനുമെതിരെയാണ് കേസ്.  എഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയും കേസെടുത്തു. റോജി എം.ജോൺ, ഉമ തോമസ്, കെ.കെ.രമ, പി.കെ,ബഷീർ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ എംഎൽഎമാർക്കെതിരെയാണ് കേസ്. ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിലാണ്…

Read More

നിയമസഭയിൽ ബഹളം; കറുത്ത ഷർട്ട് ധരിച്ച് പ്രതിപക്ഷ എംഎൽഎമാർ

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാരായ മാത്യു കുഴൽനാടനും ഷാഫി പറമ്പിലും കറുത്ത ഷർട്ട് ധരിച്ചാണ് നിയമസഭയിലെത്തിയത്. നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ പ്രതിഷേധിക്കുന്നു. ‘പേടി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം’ തുടങ്ങിയ പ്ലക്കാർഡും ബാനറുമായി എത്തിയ പ്രതിപക്ഷാംഗങ്ങൾ സഭയിൽ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. ചോദ്യോത്തരവേള ചിത്രീകരിക്കാൻ ഇത്തവണയും മാധ്യമങ്ങളെ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ ആവശ്യം ഉന്നയിച്ച് കത്തുനൽകിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയും ഒഴിവാക്കി.

Read More