സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ സംഘര്‍ഷം

ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ സംഘര്‍ഷം. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഘര്‍ഷം ഉണ്ടായത്. സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സര്‍വീസ് സംഘടന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ യോഗം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇടതു സംഘടനാ പ്രവര്‍ത്തകരും പണിമുടക്ക് നടത്തുന്ന പ്രതിപക്ഷ സര്‍വീസ് സംഘടന പ്രവര്‍ത്തകരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ഒടുവിൽ പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്.

Read More

ബിവറേജിന് മുന്നിൽ കൂടുന്ന ഖദർധാരികൾ പോലും ജനവിരുദ്ധ സദസ്സിനില്ല; മന്ത്രി വാസവൻ

നവകേരള സദസ്സിന് അന്ത്യകൂദാശ നൽകുമെന്ന കോൺഗ്രസിന്റെ പ്രസ്താവന അവർക്കുതന്നെ ചേരുന്നതാണെന്ന് മന്ത്രി വി.എൻ വാസവൻ. ബിവറേജസിന് മുന്നിൽ കൂടുന്ന ഖദർ ധാരികൾ പോലും കോൺഗ്രസിന്റെ ജനവിരുദ്ധ സദസ്സിന് ഉണ്ടായിട്ടില്ലെന്നും ആ പാർട്ടി അവസാനിക്കാൻ പോകുന്നുവെന്നും വാസവൻ കൂട്ടിച്ചേർത്തു. ഇരമ്പിയാർക്കുന്ന ജനസമൂഹം കേരളമാകെ ഒഴുകിയെത്തിയപ്പോൾ യഥാർഥത്തിൽ സായാഹ്നങ്ങളിൽ ബിവറേജസിന് മുന്നിൽ കൂടുന്ന ഖദർ ധാരികൾ പോലും അവരുടെ ജനവിരുദ്ധ സദസ്സുകളിൽ ഉണ്ടായിരുന്നില്ല. പത്തോ അമ്പതോ നൂറോ പേരേ വെച്ചിട്ട് ഇരമ്പിയാർത്തുവരുന്ന ജനസമൂഹത്തെ അവർ നേരിടുമെന്നാണ് പറയുന്നത്. നവകേരള സദസ്സ്…

Read More

പുകയാക്രമണത്തിൽ ലോക്സഭയിൽ പ്രതിഷേധം; 33 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ, ആകെ 46

 ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ. 33 എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. കേരളത്തിൽ നിന്നുള്ള 6 എംപിമാർക്കെതിരെയും നടപടിയുണ്ട്. ഇതോടെ പുകയാക്രമണവുമായി ബന്ധപ്പെട്ട് ആകെ 46 എംപിമാർ സസ്പെൻഷനിലായി. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, കേരളത്തിൽനിന്നുള്ള ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. ഡോ. കെ.ജയകുമാർ, അബ്ദുൽ ഖാലിഖ്, വിജയ്…

Read More

പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തെ മാനിക്കും; തെരുവിലെ സമരത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കരിങ്കൊടി പ്രതിഷേധം സര്‍ക്കാര്‍ ചോദിച്ച് വാങ്ങുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തെ മാനിക്കുമ്പോഴും തെരുവിലെ സമരത്തില്‍ നിന്ന് സംഘടന പിന്നോട്ടു പോകില്ലെന്നും രാഹുല്‍ പറഞ്ഞു. നാലു മാസത്തെ സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് തുടങ്ങി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ആദ്യ സ്റ്റേറ്റ് സെന്‍ട്രല്‍ എക്സിക്യൂട്ടീവിനാണ് തിരുവനന്തപുരം നെയ്യാറില്‍ തുടക്കമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കലാണ് പ്രധാന അജണ്ട. അക്രമ…

Read More

‘പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണം, ജനങ്ങൾ വോട്ട് ചെയ്തതത് ബിജെപിയുടെ നല്ല ഭരണത്തിന്’; നരേന്ദ്ര മോദി

പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻറിനെ പ്രതിപക്ഷം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേദിയാക്കരുത്. നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം പകരുന്നതാണ്. നല്ല ഭരണം ഉണ്ടായാൽ ഭരണവിരുദ്ധ വികാരമെന്നത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണ് പ്രതികരണം. ജനങ്ങൾ വോട്ട് ചെയ്തതത് ബിജെപിയുടെ നല്ല ഭരണത്തിനാണ്. പാർലമെൻറിൽ ഗുണപരമായ ചർച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിൻറെ നിഷേധാത്മക രാഷ്ട്രീയത്തെ രാജ്യം തള്ളിക്കളഞ്ഞു. പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണം. പാർലമെൻറിനെ പ്രതിപക്ഷം സ്വാർത്ഥ…

Read More

‘കോൺഗ്രസിന്റെ എല്ലാമെന്ന ധാരണയാണ്’; വി.ഡി സതീശനെ വിമർശിച്ച് വെള്ളാപ്പള്ളി

സതീശൻ മാടമ്പിയെ പോലെ പെരുമാറുന്നുവെന്നും താനാണ് കോൺഗ്രസിന്റെ എല്ലാമെന്ന ധാരണയാണ് അദ്ദേഹത്തിനെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  കെപിസിസി പ്രസിഡന്റിന് പോലും പ്രസക്തിയില്ലെന്നും പറഞ്ഞു. ജനം ഇതെല്ലാം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘വാക്കുകളിൽ മാടമ്പിത്തരമാണ് സതീശന്. പല പ്രതിപക്ഷ നേതാക്കളെയും താൻ കണ്ടിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. ജനാധിപത്യ രീതിയിലാണ് അവരൊക്കെ പ്രവർത്തിച്ചിട്ടുള്ളത്. അവരൊക്കെ മാറി പുതിയൊരു നേതൃത്വം വന്നപ്പോഴാണ്…

Read More

നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവർ: നവ കേരള സദസ്സിൽ എത്തുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി

നവ കേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്റെ അനന്തര ഫലമാണ് യാത്രയിൽ ഇങ്ങനെ നേതാക്കൾ പങ്കെടുക്കുന്നത്. തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം. നവ കേരള സദസ്സിൽ പങ്കെടുത്തവർക്കെതിരെ നടപടി വരുന്നത് ഇപ്പോൾ പാർട്ടി കാര്യമായിരിക്കാം. എന്നാൽ അവർ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവരാണ്. ഇന്ന് ഒരു തങ്ങൾ പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിനോടൊന്നും…

Read More

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി വി.ഡി സതീശൻ

പ്രതിപക്ഷ നേതാവെന്ന നിലയിൽ കടുത്ത ഭാഷ തന്നെ തുടരുമെന്നും മുഖ്യമന്ത്രി ആ പദവിയിലിരുന്ന് എന്താണ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പ്രതിപക്ഷ നേതാവ് കടുത്ത ഭാഷ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകി വി. ഡി സതീശൻ. ‘പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ് ഐ പ്രവർത്തകർ തല്ലിച്ചതച്ചപ്പോൾ, ഇപ്പോൾ നടന്നത് പോലെയുള്ള ക്രിമിനൽ പ്രവർത്തനം തുടരണമെന്ന് പിണറായി വിജയൻ പറഞ്ഞത് മുഖ്യമന്ത്രി പദത്തിലിരുന്നാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതിൽ ഡിവൈഎഫ് ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്…

Read More

‘കരിങ്കൊടിയുമായി ഇന്ന് ആരും ചാടുന്നത് കണ്ടില്ല’; നേതൃത്വം നൽകിയ നിർദേശമെങ്കിൽ നല്ലതെന്ന് മുഖ്യമന്ത്രി

കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിന് നല്ല ബുദ്ധി തോന്നിത്തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വാഹനങ്ങളുടെ മുന്നിലേയ്ക്ക് കൊടിയുമായി ആരും ചാടി വരുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നവകേരള സദസ് ബഹിഷ്‌കരിക്കും എന്ന് മാത്രമല്ല, തെരുവിൽ നേരിടുമെന്നാണ് ഇപ്പോൾ പറയുന്നത്. ആ നിലയിൽ നിന്ന് പിന്മാറണമെന്നാണ് ആവർത്തിച്ച് പറഞ്ഞത്. ഇന്ന് കാലത്തും പത്രസമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു. കുറച്ച് നല്ലബുദ്ധി അവർക്ക് തോന്നിയിട്ടുണ്ട് എന്നാണ് കാണുന്നത്. ഇന്ന് ഞങ്ങളുടെ വാഹനത്തിന് മുന്നിലേയ്ക്ക് കൊടിയുമായൊന്നും ആരും…

Read More

നവകേരള സദസിൽ പ്രതിപക്ഷം  പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് അഹമ്മദ് ദേവർകോവിൽ

നവകേരള സദസിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അവരുടെ വിയോജിപ്പ് തുറന്നു പ്രകടിപ്പിക്കാൻ ഉള്ള അവസരമായിരുന്നു. അവർ പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ്സിനുള്ള ഫണ്ട്‌ കണ്ടെത്തിയത് സ്പോൺസർഷിപ്പിലൂടെയാണ്. സർക്കാരിന്റെ പണം ചിലവഴിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് അവർ സ്വകാര്യ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. കെ എസ് ആർ ടി സി യുടെ ബസ്സാണത്. നവകേരള സദസ്സ് കഴിഞ്ഞാൽ കെ എസ് ആർ ടി സി തന്നെ ആ ബസ്…

Read More