മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ഒരു ലക്ഷം രൂപ  സംഭാവന നല്‍കി സതീശൻ

വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.   

Read More

‘പ്രതിപക്ഷമെന്ന നിലയിൽ ബിജെപി കർണാടകയിൽ പൂർണമായും പരാജയപ്പെട്ടു’; വിമർശനവുമായി അരവിന്ദ് ലിംബാവലി

സ്വന്തം പാർട്ടിക്കെതിരെ വിമർശനവുമായി കർണാടകയിലെ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ അരവിന്ദ് ലിംബാവലി. പ്രതിപക്ഷമെന്ന നിലയിൽ പാർട്ടി പൂർണമായും പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ ബി.വൈ വിജയേന്ദ്രയും പ്രതിപക്ഷനേതാവ് ആർ. അശോകയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായെന്നും അദ്ദേഹം തുറന്നടിച്ചു. മുഡ അഴിമതി, വാൽമീകി ഡവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി, എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള ഫണ്ടിന്റെ ദുരുപയോഗം തുടങ്ങിയ വിഷങ്ങളൊന്നും വേണ്ട രീതിയിൽ ഉന്നയിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് ലിംബാവലി പറഞ്ഞു. ഇതൊക്കെ ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടാൽ…

Read More

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ; രാജ്യത്തിന്‍റെ വികസനം കൂട്ടുത്തരവാദിത്തമാണ്: വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി

ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തികരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. മൂന്നാമത് അധികാരത്തിലെത്താനും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാഗം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ബജറ്റായിരിക്കും. അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കുമിത്.   ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ എല്ലാ ജനപ്രതിനിധികളും സഹകരിക്കണം.  2047ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ്…

Read More

മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എഴുതിയ കത്തിന് മറുപടിയുമായി സതീശൻ

 മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് തദ്ദേശ മന്ത്രി എം ബി രാജേഷ് എഴുതിയ കത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് അങ്ങ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി. അത് വായിച്ചവരാരും, അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതൊക്കെ സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ലെന്ന് സതീശൻ കത്തില്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്…

Read More

സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മ്മം; വി.ഡി സതീശൻ

പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മ്മം. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന തൊഴിലാളി വീണപ്പോള്‍ പ്രതിപക്ഷം വിമര്‍ശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി. പക്ഷെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് അപ്പോഴല്ല. മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ലെന്നും അതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്. ഇവര്‍ക്ക് ഒരു പണിയും ചെയ്യാന്‍ താല്‍പര്യമില്ല. എന്നിട്ടും വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്- വിഡിസതീശന്‍. അന്ന് ഈ മന്ത്രി…

Read More

പേടി കൊണ്ടാണ് ഉദ്‌ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത്: ചാണ്ടി ഉമ്മൻ

വിഴിഞ്ഞത്തെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ എം എല്‍ എ. പ്രതിപക്ഷ നേതാവ് വന്നാല്‍ പല യാഥാർത്ഥ്യങ്ങളും തുറന്നുപറയുമെന്നും ഇത് ഭയന്നാണ് ക്ഷണിക്കാത്തതെന്നും ചാണ്ടി ഉമ്മൻ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സത്യത്തെ കുറച്ച്‌ കാലം മാത്രമേ മൂടി വയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലെങ്കിലും യു ഡി എഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല. അതേസമയം, വിഴിഞ്ഞം തുറമുഖത്തെത്തിയ…

Read More

പിഎസ്സി അംഗത്വം കിട്ടാൻ കൈക്കൂലി; പാർട്ടി കോടതി വേണ്ടെന്ന് പ്രതിപക്ഷം, സുതാര്യമായ സ്ഥാപനമാണ് പിഎസ്സിയെന്ന് മുഖ്യമന്ത്രി

പിഎസ്‌സി അംഗത്വം കിട്ടാൻ ലക്ഷങ്ങൾ കൈക്കൂലി നൽകിയെന്ന ആരോപണം സഭയിൽ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിൻറെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് കേസ് എടുത്തു അന്വേഷിക്കണം. ഇത്തരം പണം വാങ്ങുന്ന ആളുകൾ പാർട്ടിയിൽ ഉണ്ട് എന്നത് ഗൗരവകരമാണെന്നും സതീശൻ പറഞ്ഞു. ‘പിഎസ്‌സി അംഗത്വം ലേലത്തിൽ വെക്കുന്നു. ഇത് ആദ്യ സംഭവം അല്ല. കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസ്…

Read More

കോളേജുകളിൽ എസ്എഫ്‌ഐ ഇടിമുറിയെന്ന് പ്രതിപക്ഷം; എസ്എഫ്ഐ പ്രവർത്തകരായതു കൊണ്ട് 35 പേർ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പുറത്തു നിന്നുള്ള ആൾക്കാർ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണ് കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന് കാരണമെന്ന് മുഖ്യമന്ത്രി. എം വിൻസെൻറിൻറെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പതിനഞ്ചോളം എസ്എഫ്‌ഐ പ്രവർത്തകക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുപതോളം കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് കേസ്. പൊലീസ് സ്റ്റേഷനിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഇരുപതോളം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹോസ്റ്റൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടപക്ഷത്തിന്റെ തോൽവി ; തുറന്ന വിമർശനവുമായി മുതിർന്ന നേതാവ് തോമസ് ഐസക്

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തോൽവിയിൽ വീണ്ടും തുറന്ന വിമർശനം നടത്തി മുതിർന്ന നേതാവ് തോമസ് ഐസക്. എൽഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം പരിശോധനകൾ തുടരുന്നതിനിടയിലാണ് തോമസ് ഐസക് സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്തിയത്. ശബരിമല വിഷയം പോലുള്ള അനുകൂല ഘടകം ഇല്ലാതിരുന്നിട്ടും ബിജെപി വോട്ട് വർദ്ധിപ്പിച്ചു. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്ന് പാർട്ടി അംഗങ്ങൾ പിൻവാങ്ങി. ഇത്…

Read More

ലോക്സഭയിലെ പ്രധാനമന്ത്രിയുടെ നന്ദി പ്രമേയ പ്രസംഗം ; മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി പ്രതിപക്ഷം

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്സ‌ഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരിൽ നിന്നുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ അനുവാദം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങൾ പാര്‍ലമെന്റിന്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നടപടി ലോക്‌സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടു. ലോകത്തെ…

Read More