ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷം, ഏകാധിപത്യം അനുവദിച്ച് നൽകാൻ കഴിയില്ല; പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം

പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രതിപക്ഷം. 92 എംപിമാരെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലും മറ്റുളള എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായി പ്രതിഷേധിക്കുകയാണ്.പോസ്റ്ററുകളുമായെത്തിയാണ് ലോക്സഭയില്‍ എംപിമാരുടെ പ്രതിഷേധം. ഇതെന്താണ് ഏതാധിപത്യമോ? ഏകാധിപത്യം അനുവദിക്കില്ല. സഭയിൽ മറുപടി പറയാൻ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അമിത് ഷായ്ക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഭാ നടപടികളോട് പ്രതിപക്ഷം സഹകരികരിക്കണമെന്ന് സ്പീക്കർ ഓം ബി‍ർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല….

Read More

പ്രതിപക്ഷ പ്രതിഷേധം; ലോക്സഭയും രാജ്യസഭയും ഉച്ചവരെ പിരിഞ്ഞു

പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയും ലോക്സഭയും ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു. സുരക്ഷാ വീഴ്ച സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നുള്ള പ്രതിപക്ഷ എം.പിമാരുടെ ആവശ്യം സാഭാധ്യക്ഷന്മാർ തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഇരുസഭകളും പിരിഞ്ഞത്. സുരക്ഷാ വീഴ്ച ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് 23 നോട്ടീസ് ലഭിച്ചെന്ന് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ പറഞ്ഞു. സുരക്ഷാവീഴ്ചയിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ ഉചിതമായ നടപടിയെടുക്കും. ഈ നോട്ടീസുകൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക്…

Read More