ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു

ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു. പൊലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആലുവ എംഎൽഎ അൻവർ സാദത്താണ് സംഭവത്തിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയ ശേഷം പൊലീസിനെ വിമർശിച്ച പ്രതിപക്ഷ നേതാവ്, ഇത്രയധികം കുറ്റകൃത്യങ്ങൾ വർധിച്ച കാലം മുൻപുണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവായെന്ന്…

Read More

പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി; ‘വികസനത്തെ കുറിച്ച് പറയുമ്പോൾ ആർക്കാണ് വേണ്ടതെന്നാണ് ചിലർ ചോദിക്കുന്നത്’

വികസന വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം ആര്‍ക്കാണ് വേണ്ടതെന്ന് ചോദിക്കുന്നവരുണ്ട്. വികസനം നടത്താന്‍ ശ്രമിക്കുമ്പോള്‍ ഇക്കൂട്ടര്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. വന്ദേഭാരത് ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരസഭയുടെ 60 ഇലക്ട്രിക് സ്മാര്‍ട്ട് ബസുകളുടെയും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫ്‌ളാഗ് ഓഫിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ബസ്സില്‍ തിരുവനന്തപുരം നഗരത്തിലൂടെ യാത്ര ചെയ്തു. തിരുവനന്തപുരം…

Read More

മണിപ്പൂർ സംഘർഷം ; ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകാൻ സാധ്യത

മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങൾ പ്രതിപക്ഷം ഇന്നും ഇരുസഭകളിലും ഉയർത്തി പ്രതിഷേധം അറിയിക്കും. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആവശ്യം. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് വ്യക്തമാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ അമിത് ഷാ സഭയില്‍ സംസാരിക്കുമെന്നത് പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. ഇന്നലെയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന്…

മണിപ്പൂർ കലാപം; ഇരുസഭകളും സ്തംഭിച്ചു, മണിപ്പൂരിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ വിവേചനമെന്ന് ബിജെപി

സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിപക്ഷത്തിന് വിവേചനമെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിപക്ഷം ഉയർത്തുന്നത് മണിപ്പൂരിൽ നടക്കുന്ന വിഷയങ്ങൾ മാത്രമാണ്. രാജസ്ഥാനിലേയും മാൾഡയിലേയും പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ബം​ഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജൂംദാർ കുറ്റപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമ പ്രധാനമെന്നായിരുന്നു രാജ്യവർദ്ധൻ സിം​ഗ് റാത്തോഡ് എംപിയുടെ പ്രതികരണം. പ്രതിപക്ഷം ചർച്ചയില്‍ നിന്നും ഒളിച്ചോടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും കുറ്റപ്പെടുത്തി. അതേസമയം മണിപ്പൂരിലെ കൂട്ടബലാത്സംഗത്തെ വിമ‌ർശിച്ച് എൻസിപി നേതാവ് സുപ്രിയ സുലെ എംപി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമമാണ്….

Read More