
പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി; ‘നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണെന്ന് രാഹുൽ’
ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) എന്ന പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണ്” രാഹുൽ പറഞ്ഞു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരിലും ഇന്ത്യ എന്നുണ്ട്. ഇതുപോലെ പല ഇന്ത്യ വിരുദ്ധ സംഘടനകളുടെ പേരിലും ഇന്ത്യ എന്ന പേര് ചേര്‍ക്കുന്നത് ഇന്ത്യവിരുദ്ധത വ്യക്തമാക്കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി…