
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെ മർദിച്ച സംഭവം; സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിയായ പാർട്ടിക്കാരനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പെൺകുട്ടിയുടെ പിതാവിനെ കുത്തിയശേഷം പ്രതി ഓടിക്കയറിയത് സിപിഐഎം ഓഫീസിലേക്കാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. നീതി നടപ്പാക്കുന്നതുവരെ കോൺഗ്രസ് കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വണ്ടിപ്പെരിയാറിൽ കോൺഗ്രസിന്റെ സ്ത്രീജ്വാല പ്രതിഷേധം സംഘടിപ്പിച്ചു. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയ്ക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ പ്രതിഷേധം. കേസിൽ പുനരന്വേഷണം വേണമെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. കറുത്ത…