
മണിപ്പുരില്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി പ്രതിപക്ഷ എംപിമാർ
മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ പ്രതിനിധികളായ എംപിമാർ സംസ്ഥാന ഗവർണർ അനസൂയ ഉയ്‌കെയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച് നിവേദനം നൽകി. സംസ്ഥാനം നേരിടുന്ന വിഷയവും തങ്ങളുടെ ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ഗവർണർക്ക് നിവേദനം കെെമാറിയത്. മണിപ്പുരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് എം.പിമാർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 89 ദിവസമായി സംസ്ഥാനം നേരിടുന്ന ക്രമസമാധാന തകർച്ച സംബന്ധിച്ച് കേന്ദ്രസർക്കാരിനെ ഗവർണർ അറിയിക്കണമെന്നും പ്രധാനമന്ത്രിയുടെ മൗനം മണിപ്പുരിനോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ സമീപനമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു….