പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ് എന്ന് പേരിട്ടേക്കും, ഷിംലയിലെ യോഗത്തിൽ അന്തിമതീരുമാനം

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്(പി.ഡി.എ) എന്ന് പേരിട്ടേക്കും. ജൂലൈ രണ്ടാംവാരം ഷിംലയിൽ നടക്കുന്ന യോഗത്തിലായിരിക്കും പേര് അന്തിമമായി തീരുമാനിക്കുക. അതേസമയം, പ്രതിപക്ഷ കൂട്ടായ്മയ്‌ക്കെതിരായ വിമർശനത്തിന് ബി.ജെ.പി മൂർച്ചകൂട്ടിയിരിക്കുകയാണ്. ബി.ജെ.പി സഖ്യമായ എൻ.ഡി.എയ്ക്ക് ബദലായി കൂട്ടായ്മ പി.ഡി.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടണമെന്നതാണ് നേതാക്കന്മാരുടെ ആഗ്രഹം. രാജ്യം നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കാൻ രാജ്യസ്‌നേഹികളുടെ കൂട്ടായ്മ എന്നാണ് പേരിലൂടെ ലക്ഷ്യംവയ്ക്കുന്നത്. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് പട്‌ന യോഗത്തിൽ പേര് മുന്നോട്ടുവച്ചത്. പ്രതിപക്ഷമെന്നു വിളിക്കരുതെന്നും തങ്ങൾ രാജ്യസ്‌നേഹികളും…

Read More

പ്രതിപക്ഷ ഐക്യത്തിലേക്ക് സിപിഎം എന്തുകൊണ്ട് ഉൾചേരുന്നില്ല എന്നത് സിപിഎം തന്നെ വ്യക്തമാക്കണം; ആനി രാജ

പ്രതിപക്ഷ ഐക്യത്തിലേക്ക് സിപിഎം എന്തുകൊണ്ട് ഉൾചേരുന്നില്ല എന്നത് സിപിഎം തന്നെ വ്യക്തമാക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. പ്രതിപക്ഷ ഐക്യം സംബന്ധിച്ച് റേഡിയോ കേരളം 1476 എഎമ്മിന്റെ പ്രതിധ്വനി എന്ന ചർച്ചാപരിപാടിയിൽ സംസാരിക്കുകയായിരുന്നു ആനി രാജ. സിപിഐ ഇക്കാര്യത്തിൽ പൂർണമായും പ്രതിപക്ഷ ഐക്യം എന്ന ആശയത്തോടൊപ്പമാണെന്നും ശരദ് പവാറിന്റെ നേതൃത്വത്തിൽ നടത്തുന്ന പൊതുമിനിമം പരിപാടിയിൽ കൂടുതൽ സോഷ്യലിസ്റ്റിക് ആശങ്ങൾ ഉൾക്കൊളളമെന്നും ആനി രാജ പറഞ്ഞു.

Read More