
മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ട്; കുറ്റക്കാരെ വെറുതെ വിടില്ല , പ്രധാനമന്ത്രി നരേന്ദ്ര മോദി, മണിപ്പൂരിനെ പരാമർശിക്കാതെ പ്രസംഗം നീണ്ടതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
മണിപ്പൂർ കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും രാജ്യം ഉണ്ട്. സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പാർലമെൻറിൽ പ്രതിപക്ഷം കൊണ്ടുവന്ന മണിപ്പൂർ വിഷയത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ഒന്നരമണിക്കൂർ നീണ്ട പ്രസംഗത്തിന് ഒടുവിലാണ് മണിപ്പൂർ വിഷയം പ്രധാനമന്ത്രി പരാമർശിച്ചത്. സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിപ്പഞ്ഞും പ്രതിപക്ഷത്തെ പരിഹസിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രസംഗം ദീർഘിച്ചപ്പോൾ മണിപ്പൂരിനെ കുറിച്ച് പറയൂ എന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. ഒടുവിൽ പ്രതിപക്ഷം സഭാ…