കാരണവർ കൊലക്കേസ്: ഷെറിനെ വിട്ടയക്കുന്നതിനെതിരെ ഗവർണറെ സമീപിക്കുമെന്ന് ചെന്നിത്തല

പാലക്കാട് ചെങ്ങന്നൂർ കാരണവർ കൊലക്കേസ് പ്രതി ഷെറിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനെതിരെ ഗവ‍ർണറെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനത്തിന് പിന്നിൽ ഒരു മന്ത്രിയാണെന്നും ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നെന്മാറയിൽ ഇരട്ടക്കൊലപാതകം നടന്ന സംഭവത്തിൽ അനാഥരായ പെൺകുട്ടികളെ സന്ദ‍ർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ അതുല്യക്ക് താലൂക്ക് ആശുപത്രിയിൽ നഴ്സായി ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ചു….

Read More

അമ്മായി അമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചു; ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു, പരാതിയുമായി യുവതി

അമ്മായി അമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിന് ഭർത്താവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിനിയാണ് പരാതിനൽകിയത്. താനുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് അമ്മായി അമ്മ നിരന്തം ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോൾ ബ്ലേഡുകൊണ്ട് മാരകമായി മുറിവേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുതൽ ലൈംഗിക താത്പര്യത്തോടെ അമ്മായി അമ്മ സമീപിക്കാറുണ്ടായിരുന്നു എന്നും ആദ്യത്തെ പ്രസവം കഴിഞ്ഞതോടെയാണ് ഇത് തീവ്രമായതെന്നും യുവതി പറയുന്നുണ്ട്. ഇതിന് വഴങ്ങാതായതോടെ ഭർത്താവും പീഡിപ്പിച്ചുതുടങ്ങി. കുട്ടിയുടെ പിതൃത്വത്തെപ്പോലും ചോദ്യംചെയ്തു. ഇതിന്റെ പേരിൽ ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ…

Read More

എതിർ സ്ഥാനാർത്ഥി നുണപ്രചരണങ്ങൾ നടത്തുന്നു; താൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം: ശശി തരൂർ

എതിർ സ്ഥാനാർത്ഥി നുണപ്രചരണങ്ങൾ നടത്തുന്നു എന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. താൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം. അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഒരുപാട് സംസാരിക്കുന്നത് എന്നും ശശി തരൂർ പറഞ്ഞു. സ്ഥലത്ത് പ്രവർത്തിക്കാത്ത വ്യക്തി തീരദേശ സംരക്ഷണത്തെപ്പറ്റി ഒരു അറിവും ഇല്ലാതെ പറയുന്നു. തീരദേശത്ത് താൻ ഒരുപാട് വികസനം കൊണ്ടുവന്നു. മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന തർക്കം കാരണമാണ് നിർമ്മാണം നടക്കാത്തത്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാർഥി ജനങ്ങളെ പറ്റിക്കുന്നു. തീരദേശ വോട്ട്…

Read More