‘നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു’: വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ​ഗാന്ധി

പാര്‍ലെമെന്‍റില്‍ അതിശക്തമായ പ്രതിപക്ഷം ഉണ്ടാകുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. ബിജെപിയെ ശക്തമായി എതിര്‍ക്കും. അക്കാര്യം ഉറപ്പ് നൽകുന്നുവെന്നും പ്രിയങ്ക പറഞ്ഞു.  പാർലമെന്റിൽ തന്റെ  മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും തന്റെ പ്രതീക്ഷകൾ ഇതിനകം തന്നെ സഫലമായി എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളും പ്രിയങ്ക ​ഗാന്ധി സന്ദർശിച്ചു.  വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 117 ആം നമ്പർ ബൂത്തിൽ…

Read More

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം; താൽപര്യമുള്ളവര്‍ അപേക്ഷിക്കാം

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.  ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ dhssabarimala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്….

Read More

എക്സ് എഐയിലേക്ക് യുവാക്കളെ ക്ഷണിച്ച് എലോൺ മസ്ക്

എക്സ് എഐയിലേക്ക് യുവാക്കളെ ക്ഷണിച്ചിരിക്കുകയാണ് എക്സ് തലവൻ എലോൺ മസ്ക്. മസ്കിന്റെ എഐ സ്റ്റാർട്ടപ്പാണിത്. പ്രൊഡക്ട്, ഡാറ്റ, ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗങ്ങള്‍ക്കൊപ്പം എഞ്ചിനീയര്‍മാരേയും ഡിസൈനര്‍മാരേയും കമ്പനി തേടുന്നുണ്ട്. ‘എക്‌സ് എഐയില്‍ ചേരൂ’ എന്ന പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിൽ തന്നെയാണ്. അടുത്തിടെ ഗ്രോക്ക് എന്ന പേരില്‍ ഒരു എഐ ചാറ്റ് ബോട്ട് എക്‌സ് എഐ അവതരിപ്പിച്ചിരുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് മസ്‌ക് 2023 ല്‍ എക്‌സ്എഐക്ക് തുടക്കമിട്ടത്. ലോകത്തെ മികച്ചരീതിയില്‍ മനസിലാക്കാനും മനുഷ്യവംശത്തെ…

Read More

വാഹന നിയമ ലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കാത്തവരാണോ?; പിഴ അടക്കാൻ അവസരവുമായി എംവിഡി

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ നടത്തി പിഴ അടക്കാത്തവര്‍ക്ക് പിഴ അടയ്ക്കാന്‍ അവസരം.ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ നടത്തി കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും റെഗുലര്‍ കോടതികളിലേക്കും പോയവര്‍ക്ക് ആണ് കേസുകള്‍ പിൻവലിച്ച്‌ പിഴ അടക്കാൻ അവസരം. കേസുകള്‍ കോടതിയിലേക്ക് എത്തിയാല്‍ ആവശ്യമായ സമയത്ത് പിഴ അടയ്ക്കാന്‍ കഴിയാതെ വരികയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കഴിയാതെ വരുന്നു. ഇതേ തുടര്‍ന്ന് വ്യാപക പരാതികള്‍ ഉയരുന്ന ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു താത്കാലിക പരിഹാരത്തിനു അവസരം നല്‍കിയിരിക്കുന്നത്….

Read More

മോഹൻലാൽ ആരാധകർക്ക് “മലൈക്കോട്ടൈ വാലിബൻ ലൈഫ് ടൈം സമ്മാനം”; സ്വന്തമാക്കാൻ അവസരമൊരുക്കി അണിയറപ്രവർത്തകർ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ ആരാധകർക്ക് സ്പെഷ്യൽ സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ബിഗ് ബഡ്ജറ്റഡ് ചിത്രമായി ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ മെറ്റൽ പോസ്റ്ററുകൾ ആണ് ലേലത്തിലൂടെ ഫാൻസിനു സ്വന്തമാക്കാൻ സാധിക്കുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി…

Read More