
ഓസ്‌കാറിൽ തിളങ്ങി ഓപ്പെൻഹൈമർ; മികച്ച ചിത്രമടക്കം ഏഴ് പുരസ്‌കാരങ്ങൾ, മികച്ച നടൻ കിലിയൻ മർഫി, മികച്ച നടി എമ്മ സ്‌റ്റോൺ
96ാമത് ഓസ്‌കറിൽ മികച്ച ചിത്രമായി ക്രിസ്റ്റഫർനോളന്റെ ഓപ്പെൻഹൈമർ. മികച്ച സംവിധായകനായി ക്രിസ്റ്റഫർനോളനും ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി കിലിയൻ മർഫിയും അവാർഡുകൾ നേടി. പുവർ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് വിഭാഗങ്ങളിലാണ് ഓപ്പെൻഹൈമർ പുരസ്‌കാരം സ്വന്തമാക്കിയത്. ഒപ്പെൻഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായി. ഡിവൈൻ ജോയ് റാൻഡോൾഫാണ് മികച്ച സഹനടി. ചിത്രം ദ ഹോൾഡോവേഴ്സ്. ഓപ്പെൻഹൈമർ ചിത്രത്തിലൂടെ ഹോയ്ട്ട് വാൻ ഹെയ്‌ടേമ മികച്ച ഛായാഗ്രാഹകനും ജെന്നിഫർ ലേ മികച്ച…