
മഹാരാഷ്ട്രയില്‍ ധാരണ; ശിവസേന 21ലും കോണ്‍ഗ്രസ് 17ലും എന്‍സിപി 10സീറ്റിലും മത്സരിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തില്‍ ധാരണയായി. 48 സീറ്റുകളില്‍ ശിവസേന താക്കറെ വിഭാഗം 21 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം പത്ത് സീറ്റുകളിലും മത്സരിക്കും. നോര്‍ത്ത് വെസ്റ്റ്, സൗത്ത് സെന്‍ട്രല്‍, സൗത്ത്, സൗത്ത് ഈസ്റ്റ് എന്നീ മുംബൈയിലെ ആറ് സീറ്റുകളില്‍ നാലിലും താക്കറെയുടെ സേന മത്സരിക്കും. നോര്‍ത്ത്, നോര്‍ത്ത് സെന്‍ട്രല്‍ എന്നീ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് അഭിവക്ത ശിവസേനയും മൂന്നിടത്ത് ബിജെപിക്കുമായിരുന്നു വിജയം. ലോക്‌സഭാ…