‘ബന്ധങ്ങൾ ഉണ്ടാകാം, നിരവധി അവസരമുണ്ട്’; പുതിയ കാലത്തെ പ്രണയബന്ധങ്ങളെക്കുറിച്ച് ജയാ ബച്ചൻ

പ്രണയബന്ധങ്ങളെക്കുറിച്ച് ജയ ബച്ചൻ പറയുന്ന വീഡിയോ ശ്രദ്ധനേടുന്നു. ജയ ബച്ചനും മകൾ ശ്വേതാ ബച്ചനും ശ്വേതയുടെ മകൾ നവ്യ നവേലിയുടെ ‘വാട് ദി ഹെൽ നവ്യ’ എന്ന പരിപാടിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ആധുനിക കാലത്തെ പ്രണയബന്ധങ്ങളെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. ‘നിങ്ങൾക്കെല്ലാവർക്കും ബന്ധങ്ങൾ ഉണ്ടാകുന്നു, എന്നാൽ പ്രണയം ഉണ്ടാകുന്നില്ല’ എന്നാണ് പുതിയ കാലത്തെ പ്രണയത്തെക്കുറിച്ച് ജയ ബച്ചൻ പറയുന്നത്. ഇന്നത്തെ കാലത്ത് പ്രണയബന്ധങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടെന്ന് ശ്വേത പറയുന്നു. ഇതിന് മറുപടിയായി തങ്ങളുടെ…

Read More

പുരുഷാധിപത്യം സിനിമാമേഖലയിൽ മാത്രമല്ല; സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാർ എല്ലായിടത്തുമുണ്ട്: കൊല്ലം തുളസി

സിനിമയെന്ന വലിയ വ്യവസായത്തെയാണ് ആരോപണങ്ങളിലൂടെ ചിലർ തക‌ർക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി നടൻ കൊല്ലം തുളസി. പുരുഷാധിപത്യം സിനിമാമേഖലയിൽ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാർ എല്ലായിടത്തുമുണ്ടെന്നും കൊല്ലം തുളസി വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘സിനിമയിൽ വലിയ പ്രശ്നങ്ങളൊന്നും നടന്നിട്ടില്ല. രാജ്യദ്രോഹക്കു​റ്റമോ കൊലപാതക കു​റ്റമോ അങ്ങനെ ഒന്നും ഇവിടെ നടന്നിട്ടില്ല. പത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളാണ് ഇപ്പോൾ പരാതിയായി പുറത്തേക്ക് വന്നിരിക്കുന്നത്. ഇത് സിനിമാലോകത്ത് സംഭവിച്ചിരിക്കുന്ന ഒരു…

Read More

ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയണം; ഗീവർഗീസ് മാർ കൂറിലോസിനെ പിന്തുണച്ച് സിപിഎം നേതാവ്

ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നിലപാടിന് പരസ്യപിന്തുണ അറിയിച്ച് ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം. തിരുവല്ല ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ. കെ. പ്രകാശ് ബാബു. ഫെയ്സ് ഓഫ് തിരുവല്ല സംഘടിപ്പിച്ച പരിസ്ഥിതിപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് പ്രകാശ് ബാബു അഭിപ്രായപ്രകടനം നടത്തിയത്. കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു ഉദ്ഘാടകൻ. ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയുന്നതാണ് ഒരു നല്ല വ്യക്തിയുടെ ലക്ഷണമെന്ന് പ്രകാശ് ബാബു പറഞ്ഞു. നിലപാടുകളിൽ ഉറച്ചു മുന്നോട്ടുപോയാൽ ഒരു ദോഷവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗീവർഗീസ് മാർ കൂറിലോസിനെതിരേ…

Read More

കുട്ടികളെ വെയിലത്ത് നിർത്തണ്ട എന്ന് തന്നെയാണ് അഭിപ്രായം; എം.വി ​ഗോവിന്ദൻ

മുഖ്യമന്ത്രിയും മന്ത്രിമാരും പോകുമ്പോൾ കുട്ടികൾ അഭിവാദ്യം ചെയ്താൽ എന്താണ് തെറ്റ്. കുട്ടികളെ വെയിലത്തു നിർത്തണ്ട എന്ന് തന്നെയാണ് അഭിപ്രായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കേസ് എടുത്തത് ബാലാവകാശ കമീഷനോട് ചോദിക്കണം. കുട്ടികൾ അഭിവാദ്യം ചെയ്തതിനെ വക്രീകരിച്ചുവെന്നും നവകേരള സദസിനായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ എംവി ​ഗോവിന്ദൻ പ്രതികരിച്ചു.  ലീഗിനെ പൊക്കാനുമില്ല താഴ്ത്താനുമില്ല. ജനാധിപത്യപരമായ കാര്യങ്ങളിൽ ലീഗ് ശരിയായ കാര്യങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. നവകേരള സദസിൽ കിട്ടുന്ന എല്ലാ പരാതികൾക്കും പരിഹാരം കാണുമെന്നും എംവി…

Read More