ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് കൂലി; കേന്ദ്രം പണം ചോദിച്ചത് കടുത്ത വിവേചനമെന്ന് കേരളം

2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, കേന്ദ്രം കനിഞ്ഞില്ലെങ്കിൽ തുക അടക്കാതെ വെറെ വഴിയില്ല. എസ്‍ഡിആര്‍എഫിൽ നിന്ന് പണം അടച്ചാൽ പ്രതിസന്ധി രൂക്ഷമാകും.  കേന്ദ്രത്തിന്‍റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ…

Read More

ജമ്മു കശ്മീരിലെ കുൽഗാമിൽ മേഘവിസ്ഫോടനം; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ മേഘവിസ്ഫോടനം. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ കുൽഗാം ജില്ലയിലെ ദംഹൽ ഹൻജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. മുഖ്താർ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും  കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടങ്ങി.  ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്ഫോടനം ഉണ്ടായി. റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശ്രീനഗർ – ലേ…

Read More

ഉരുൾപൊട്ടൽ ദുരന്തം; ‘മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ സഹായം തേടും’: മുഖ്യമന്ത്രി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 144 മൃതദേഹം കണ്ടെടുത്തു. ഇതില്‍ 79 പേര്‍ പുരുഷൻമാരും 64 സ്ത്രീ പേര്‍ സ്ത്രീകളുമാണ്. 191 പേരെ ഇനിയും കാണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാട് ഇതുവരെ കാണാത്ത ദുരന്തമാണ് ഉണ്ടായത്. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണ്. ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു. 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മന്ത്രിമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉരുൾപൊട്ടി ഒറ്റപ്പെട്ട 1386 പേരെ…

Read More

അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യം: നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി സ്ഥിരീകരിച്ചു.  അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ​arjun rescue operations latest update

Read More

ബാര്‍ കോഴ വിഷയം; ടൂറിസം വകുപ്പിനെതിരേ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബാര്‍ കോഴ വിഷയത്തില്‍ ടൂറിസം വകുപ്പിനെതിരേ വിമര്‍ശനം കടുപ്പിക്കുകയാണ് സതീശന്‍. ബാറുകളുടെ എണ്ണം കൂടിയിട്ടും ടേണോവര്‍ ടാക്‌സ് കുറയുകയാണ്. ഒരു തരത്തിലുള്ള പരിശോധനയും നടക്കുന്നില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം കാരണമെന്നും സതീശൻ ചൂണ്ടിക്കാട്ടി. ‘‘മേയ് 21ന് ടൂറിസം വകുപ്പ് യോഗം ചേര്‍ന്ന് മദ്യനയത്തില്‍ ഭേദഗതി വരുത്തണമെന്ന് തീരുമാനമെടുത്തു. അതിന്റെ ഭാഗമായാണ് എറണാകുളത്ത് ബാര്‍ ഉടമകള്‍ കമ്മിറ്റി കൂടി പണപ്പിരിവ് നടത്താന്‍ തീരുമാനിച്ചത്. പണം കിട്ടിയില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന്…

Read More

എന്താണ് ആർത്രോസ്കോപ്പി; ഏതൊക്കെ ഓപ്പറേഷനുകൾ ചെയ്യാം

ശരീരത്തിൽ ചെ​റി​യ സു​ഷി​ര​ങ്ങ​ൾ വരുത്തി നേ​ര്‍​ത്ത ക്യാ​മ​റ പ്ര​വേ​ശി​പ്പി​ച്ച്  സ​ന്ധി​ക​ളു​ടെ ഉ​ള്‍​ഭാ​ഗം  സ്‌​ക്രീ​നി​ല്‍  ക​ണ്ട് ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ആ​ര്‍​ത്രോ​സ്‌​കോ​പ്പി. സ​ന്ധി​ക​ള്‍​ക്കു​ള്ളി​ലെ സൂ​ക്ഷ്മ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​ണിതെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ പറയുന്നു. പൊ​ട്ടൽ സംഭവിച്ച ലി​ഗ​മെന്‍റു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​നും പ​രി​ക്കു​പ​റ്റി​യ മ​റ്റു ഘ​ട​ന​ക​ള്‍ യോ​ജി​പ്പി​ക്കു​വാ​നു​മായി ആ​ര്‍​ത്രോ​സ്‌​കോ​പ്പി വ്യാപകമായി ഉപയോഗിക്കുന്നു.  മറ്റു ചില ചികിത്സകൾക്കും ആ​ര്‍​ത്രോ​സ്‌​കോ​പ്പി ഉപയോഗിക്കുന്നുണ്ട്. സന്ധി​ക​ള്‍​ക്കു​ള്ളി​ല്‍നി​ന്നു ബ​യോ​പ്‌​സി എ​ടു​ക്കാ​നും ചെ​റി​യ ട്യൂ​മ​റു​ക​ള്‍ നീ​ക്കം​ചെ​യ്യാ​നും ആ​ര്‍​ത്രോ​സ്‌​കോ​പ്പി ഉപയോഗിക്കുന്നു. സ​ന്ധി​യു​ടെ അ​ന​ക്ക​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ലൂ​സ് ബോ​ഡി, സൈ​നോ​വി​യ​ത്തിന്‍റെ അ​മി​ത വ​ള​ര്‍​ച്ച എ​ന്നി​വ…

Read More

സുൽത്താൻ ഹൈതം സിറ്റി; ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കരാർ ഒപ്പുവെച്ചു

ഒമാനിൽ സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായുള്ള കരാർ ഒപ്പുവെച്ചു. സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഒമാനിലെ യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പുത്തൻ ചുവടുവെപ്പുകൂടിയാണ് സുൽത്താൻ ഹൈതം സിറ്റി. ഏഴ് ദശലക്ഷം റിയാലിന്‍റെ കരാറിൽ സുൽത്താൻ ഹൈതം സിറ്റിയിൽ റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും വാദികളിലൂടെയുള്ള മഴവെള്ള പാതകൾ സ്ഥാപിക്കുന്നതിനും സെൻട്രൽ പാർക്കിനോട് ചേർന്നുള്ള പ്രദേശം വികസിപ്പിക്കൽ എന്നിവയാണ് വരുന്നത്. സ്ട്രാബാഗ് ഒമാൻ കമ്പനിയുമായി ഭവന, നഗരാസൂത്രണ മന്ത്രാലയം ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ…

Read More

ടണലിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് 15ാം ദിനം; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസമാകുമ്പോഴും രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികൾ ആശങ്ക ഉയർത്തുകയാണ്. രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇന്നുച്ചയോടെ യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനായേക്കും. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക. ഓഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ്‌ന ടത്തുന്നത്. വനമേഖലയിൽ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂർണ്ണമായും പരാജയപ്പെട്ടാൽ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത്…

Read More

അവയവങ്ങൾ മുറിച്ചുനീക്കുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയ ഗാസയിൽ നടത്തുന്നത് അനസ്തേഷ്യ നൽകാതെ: ലോകാരോഗ്യ സംഘടന

ഗാസയിൽ അവയവങ്ങൾ മുറിച്ചുനീക്കുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തുന്നത് അനസ്തേഷ്യ നൽകാതെയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഗാസയിലെ ജനങ്ങൾ സഹിക്കുന്ന ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മെയർ പറഞ്ഞു. വെള്ളം, ഇന്ധനം, ഭക്ഷണം, ആരോഗ്യ പരിചരണം എന്നിവയുണ്ടെങ്കിൽ മാത്രമേ അതിജീവിക്കാൻ സാധിക്കൂ. ഭക്ഷണവും മറ്റും എത്തിക്കാനുള്ള സാഹചര്യമുണ്ടാകണം. 500 ട്രക്ക് ഭക്ഷ്യവസ്തുക്കളെങ്കിലും വിതരണം ചെയ്യാൻ സാധിക്കണം. അതിർത്തിയിൽ മാത്രമല്ല, പലസ്തീനിലെ ആശുപത്രികളിലും സഹായം എത്തിക്കാനുള്ള സാഹചര്യം ഒരുക്കണം. 16 ആരോഗ്യപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടു….

Read More