
അവയവം മാറി ശസ്ത്രക്രിയ; ചികിത്സാ പിഴവ് സംഭവിച്ചെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്, പൊലീസിന് കൈമാറി
കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയയിൽ ഡോക്റ്റർ ബിജോൺ ജോൺസന് തിരിച്ചടിയായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഡോക്ടർക്ക് ചികിൽസ പിഴവ് സംഭവിച്ചെന്നാണ് മെഡിക്കൽ ബോർഡിൻറെ കണ്ടെത്തൽ. കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ചികിൽസ പിഴവാണെന്നും മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് പൊലീസിന് കൈമാറി. മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ മെഡിക്കൽ നെഗ്ലീജൻസ് ആക്റ്റ് പ്രകാരം ഡോക്ടർക്കെതിരെ പൊലീസ് നടപടി എടുക്കും ഡോക്ടർക്ക് നോട്ടീസ് അയച്ച് കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ്…