
‘ഇസ്രയേൽ റഫ ഓപ്പറേഷൻ ആരംഭിച്ചാൽ കടുത്ത പ്രത്യാഘാതം ഉണ്ടാകും’; മുന്നറിയിപ്പുമായി സൗദി അറേബ്യ
13 ലക്ഷം മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഗാസയിലെ റഫ മേഖല ആക്രമിക്കാൻ ഇസ്രായേൽ നീക്കമുണ്ടായാൽ അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പു നൽകി. ക്രൂരമായ ഇസ്രായേൽ ആക്രമണത്തിൽ പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് സിവിലിയൻമാരുടെ അവസാനത്തെ അഭയകേന്ദ്രമാണ് റഫയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സുരക്ഷിത സ്ഥാനമെന്നപേരിൽ ജനങ്ങളെ ആട്ടിത്തെളിച്ചുകൊണ്ടുവന്ന റഫയിൽ ഇസ്രായേൽ കരയുദ്ധം നടത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ രാജ്യം ശക്തമായി അപലപിക്കുന്നുവെന്നും അടിയന്തര…