ആകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെ കുറിച്ച് പഠിക്കാൻ അമേരിക്കൻ രഹസ്യപദ്ധതിയെന്ന് വി‌സിൽ ബ്ലോവർ; പദ്ധതി നടപ്പാക്കിയത് കോൺ​ഗ്രസിനെ പോലും അറിയിക്കാതെ‌യെന്ന് ആരോപണം

ഒരു പെൻ്റഗൺ വിസിൽബ്ലോവർ അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തലിൽ അജ്ഞാതമായ ആകാശപ്രതിഭാസങ്ങളെ കുറിച്ചു പഠിക്കാനുള്ള അമേരിക്കൻ രഹസ്യപദ്ധതിയായ, “ഇമ്മാക്കുലേറ്റ് കോൺസ്റ്റലേഷൻ” എന്ന് വിളിക്കപ്പെടുന്ന ഒരു സർക്കാർ പരിപാടിയുടെ സത്യാവസ്ഥ വെളിപ്പെടുത്തി. പത്രപ്രവർത്തകൻ മൈക്കൽ ഷെല്ലൻബെർഗർ തൻ്റെ സബ്സ്റ്റാക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഈ രഹസ്യം, അംഗീകരിക്കപ്പെടാത്ത പ്രത്യേക ആക്സസ് പ്രോഗ്രാം (യുഎസ്എപി) മുമ്പ് യുഎഫ്ഒകൾ എന്ന് വിളിക്കപ്പെട്ടിരുന്ന തിരിച്ചറിയാത്ത അനോമലസ് പ്രതിഭാസങ്ങളെ (യുഎപികൾ) കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്നു. കൂടാതെ കോൺഗ്രസിൻ്റെ മേൽനോട്ടമില്ലാതെ…

Read More

ചരിത്ര നേട്ടവുമായി കെഎസ്ആർടിസി;85% ഡിപ്പോകളും പ്രവർത്തനലാഭം നേടിയെന്ന് മന്ത്രി

കെഎസ്ആർടിസി സെപ്തംബർ മാസത്തിൽ ചരിത്ര നേട്ടം കൈവരിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകൾ സെപ്തംബറിൽ പ്രവർത്തന ലാഭം നേടി. കേരളത്തിലെ 93 ഡിപ്പോകളിൽ 85 ശതമാനം ഡിപ്പോകളും സെപ്തംബറിൽ പ്രവർത്തന ലാഭം നേടിയെന്ന് മന്ത്രി അറിയിച്ചു. പ്രവർത്തന ലാഭം എന്ന് പറയുമ്പോൾ വർഷങ്ങളായുള്ള കോടാനുകോടിയുടെ കടം നികത്തി എന്ന് തെറ്റിദ്ധരിക്കരുതെന്നും മന്ത്രി പറഞ്ഞു. നിലവിലെ വരവും ചെലവും തമ്മിലുള്ള അന്തരം നോക്കിയാണിത് പറയുന്നത്. ഡ്രൈവറുടെ ശമ്പളം, ഇന്ധനം,…

Read More

സിദ്ധിഖിന്റെ കൊല, ഹോട്ടലിന് ലൈസന്‍സില്ല; പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്

ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തല്‍. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.  അതേസമയം, സിദ്ധിഖ് നേരിട്ടത് ക്രൂര മര്‍ദ്ദനമെന്ന് കസ്റ്റഡി അപേക്ഷ വ്യക്തമാക്കുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് ഷിബിലി സിദ്ധിഖിന്റെ കഴുത്തില്‍ കത്തി കൊണ്ടു വരച്ചു. നിലത്തു വീണ സിദ്ധിഖിന്റെ നെഞ്ചില്‍ ആഷിക് ചവിട്ടി. മൃതദേഹം മൂന്നായി…

Read More