
‘നീ ഒരു നടനായാലേ അത് നിനക്ക് മനസിലാകൂ’, അന്ന് മമ്മൂക്ക ദേഷ്യപ്പെട്ടു: ലാൽ ജോസ് പറയുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഷോട്ട് എടുത്തു കഴിഞ്ഞാൽ ഓകെ ആണെന്ന് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ലെന്ന് പറയുകയാണ് സംവിധായകരായ ലാൽ ജോസും അജയ് വാസുദേവും. മന്ദാകിനി എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് അജയ് വാസുദേവും ലാൽ ജോസും ഇക്കാര്യങ്ങൾ പറഞ്ഞത്. അജയ് വാസുദേവും ലാൽ ജോസും ജൂഡ് ആന്തണി ജോസഫും ജിയോ ബേബിയും സുപ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അൽത്താഫ് സലിമും അനാർക്കലി മരിക്കാറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡി ത്രില്ലർ ആണ്…