
ഭർത്താവിനെ മൂന്ന് മാസത്തിലൊരിക്കലാണ് ഇപ്പോൾ കാണുന്നത്; പ്രിയാമണി പറയുന്നു
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാൻ നടി പ്രിയാമണിക്ക് സാധിച്ചിട്ടുണ്ട്. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രിയാമണി. ഭർത്താവും താനും ഇപ്പോൾ മൂന്ന് മാസത്തിലൊരിക്കലേ കാണാറുള്ളൂയെന്ന് പ്രിയാമണി പറയുന്നു. ഫിലിം ഫെയറിനോടാണ് പ്രതികരണം. ആദ്യം അദ്ദേഹം ഇവന്റ് ബിസിനസിൽ ആയിരുന്നു. ഇവന്റുകൾ കാരണം അദ്ദേഹത്തിന് മൂന്നോ നാലോ മണിക്കൂർ മാത്രം ഉറങ്ങാൻ കഴിഞ്ഞ സമയമുണ്ടായിരുന്നു. കൊവിഡിന് ശേഷം സ്ഥാപനങ്ങൾ നിർത്തി. ഇപ്പോൾ അദ്ദേഹം…