ബെഡ്‌റൂമില്‍ ഒതുങ്ങേണ്ട ലൈംഗികത സ്റ്റേജില്‍ എന്തിന്?; ഒളിംപിക്‌സിലെ സ്‌കിറ്റിനെ വിമര്‍ശിച്ച് കങ്കണ

ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങളില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയില്‍ നടത്തിയ പാരഡി സ്‌കിറ്റിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. ക്രിസ്തുവിനെ നഗ്നനായി ചിത്രീകരിച്ചതും ബെഡ്‌റൂമില്‍ ഒതുങ്ങേണ്ടത് സ്റ്റേജില്‍ കാണിച്ചതും നാണക്കേടാണെന്നുമായിരുന്നു എംപിയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കങ്കണ പ്രതികരിച്ചത്. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ സ്വവര്‍ഗാനുരാഗികളെയാണ് പരിപാടികളില്‍ കാണിച്ചത്. ഒളിംപിക്‌സ് വേദിയില്‍ അവതരിപ്പിച്ച സ്‌കിറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ച് എത്തിയത്. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴം…

Read More