ചാറ്റ് ജിപിടിയിലേക്ക് ‘സ്‌ട്രോബറി’ വരുന്നു; സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങള്‍ സിംപ്പിളാകും; യുക്തി-അധിഷ്ടിത എഐ രണ്ടാഴ്ച്ചക്കുള്ളിൽ

ഓപ്പണ്‍ എഐയുടെ ‘സ്‌ട്രോബറി’ ചാറ്റ്ജിപിടിയിലേക്ക് വരുന്നു. യുക്തി-അധിഷ്ടിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ‘സ്‌ട്രോബറി’. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ചാറ്റ്ജിപിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ദി ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി സജീവമായ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് സാം ഓള്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍ എഐ. സ്‌ട്രോബറി എഐ ചാറ്റ്ജിപിടിയുടെ ഭാഗമാകുമെങ്കിലും ഇത് പ്രത്യേകമായാണ് ലഭിക്കുക. എന്നാൽ ഇത് എങ്ങനെയാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്ന് വ്യക്തമല്ല. ‘സ്‌ട്രോബറി’ യുക്തി അധിഷ്ടിത എഐ മോഡലായതുകൊണ്ടു തന്നെ വിശകലനം ചെയ്യുന്നതില്‍ പ്രത്യേക കഴിവുണ്ടാവും….

Read More

ചാറ്റ് ജിപിടിയില്‍ ഇനി ഫ്രീയായി എഐ ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാം; പക്ഷെ ഒരു ചെറിയ പ്രശ്‌നമുണ്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോ​ഗിച്ച് ചിത്രങ്ങൾ നിർമിക്കാൻ ഇഷ്ടമുള്ളവരുടെ ശ്രദ്ധയ്ക്ക്. ചാറ്റ് ജിപിടിയില്‍ ഇനി ഫ്രീയായി ചിത്രങ്ങൾ നിർമിക്കാം. നമ്മൾ എഴുതി നൽകുന്ന നിര്‍ദേശങ്ങള്‍ ചിത്രങ്ങളാക്കി മാറ്റാന്‍ കഴിവുള്ള ഓപ്പണ്‍ എഐയുടെ ഡാല്‍ഇ-3 എന്ന എഐ മോഡല്‍ ഉപയോഗിച്ച് ഫ്രീയായി ഇമേജസ് ക്രിയേറ്റ് ചെയ്യാനുള്ള അവസരമാണ് കമ്പനി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. 2023 സെപ്റ്റംബറിലാണ് ചാറ്റ് ജിപിടിയില്‍ ഒരു എക്സ്റ്റന്‍ഷനായി ഡാല്‍-ഇ 3 ഉള്‍പ്പെടുത്തിയത്. ഇതുവരെ ചാറ്റ് ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇനിമുതൽ…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ചാറ്റ് ജിപിടി എഡ്യു അവതരിപ്പിച്ച് ഓപ്പണ്‍ എഐ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിവിധ ആവഷശ്യങ്ങൾക്കായും വിദ്യാഭ്യാസ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും ചാറ്റ് ജിപിടി എഡ്യു അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ജിപിടി 4ഒയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ചാറ്റ് ബോട്ടിന് ടെക്‌സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ പ്രോസസ് ചെയ്യാനാവുകയും. മാത്രമല്ല, വെബ് ബ്രൗസിങ്, ഡാറ്റ അനാലിസിസ്, സമ്മറൈസേഷന്‍ ഉള്‍പ്പടെയുള്ള ജോലികള്‍ ചെയ്യാനും കഴിയ്യും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, പെനിസില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍, ടെക്‌സാസ് സര്‍വകലാശാല, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ ലഭ്യമാക്കിയ ചാറ്റ്ജിപിടി എന്റര്‍പ്രൈസ്…

Read More

എത്ര ചെലവേറിയാലും ശരി മനുഷ്യനോളം ബുദ്ധിയുള്ള എഐ നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ സ്ഥാപകൻ സാം ഓള്‍ട്ട്മാന്‍

എന്തു വിലകൊടുത്തും മനുഷ്യനോളം ബുദ്ധിയുള്ള എഐ നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. 2022 ൽ ചാറ്റ് ജിപിടിയുടെ രംഗപ്രവേശനത്തോടെ സാങ്കേതിക വിദ്യാ രംഗത്തെ പ്രധാന വിഷയമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, മറ്റൊരു വിഭാഗം അത് മനുഷ്യകുലത്തിന് ഭീഷണിയാണെന്ന ആശങ്ക പങ്കുവെക്കുന്നു. എഐ മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ഇലോൺ മസ്ക് ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ സാം ഓള്‍ട്ട്മാനെ പോലുള്ളവര്‍ മറുപക്ഷക്കാരാണ്. അതുകൊണ്ടാണ് എത്ര ചെലവേറിയാലും…

Read More

മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എഐ പങ്കാളിത്തത്തിൽ 10,000 കോടി ഡോളറിന്റെ എഐ സൂപ്പർ കംപ്യൂട്ടർ വരുന്നു

മൈക്രോസോഫ്റ്റും ഓപ്പണ്‍ എഐയും ചേർന്ന് 10,000 കോടി ഡോളറിന്റെ എഐ സൂപ്പർ കംപ്യൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരായ മൈക്രോസോഫ്റ്റ് ഓപ്പണ്‍ എഐയുടെ സാങ്കേതിക വിദ്യാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സാങ്കേതിക പിന്തുണ നൽകാറുണ്ട്. ഈ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഇരു കമ്പനികളും സൂപ്പര്‍ കംപ്യൂട്ടറുകളുടെ ഒരു നിര തന്നെ നിർമ്മിക്കുന്ന വമ്പന്‍ പദ്ധതി തയാറാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അതില്‍ ഏറ്റവും വലിയ പദ്ധതിയാണ് സ്റ്റാര്‍ഗേറ്റ് എഐ സൂപ്പർ കംപ്യൂട്ടറിന്റേത്. എഐ ചിപ്പുകള്‍…

Read More

ഏതു ഭാഷയിലും ശബ്ദം പുനര്‍നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യയുമായി ഓപ്പൺ എ.ഐ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിൽ മുൻനിരയിലുള്ള സ്ഥാപനമാണ് ഓപ്പണ്‍ എ.ഐ. ഇപ്പോഴിതാ ഒരു വ്യക്തിയുടെ ശബ്ദം പുനര്‍നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വോയ്‌സ് എഞ്ചിന്‍ എന്ന് വിളിക്കുന്ന ഈ സാങ്കേതിക വിദ്യ നിലവിൽ ചുരുക്കം കമ്പനികൾക്ക് മാത്രമാണുള്ളത്. ഒരാളുടെ 15 സെക്കന്റ് ദൈര്‍ഘ്യമുള്ള റെക്കോര്‍ഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം പുനര്‍നിര്‍മിക്കാൻ വോയ്‌സ് എഞ്ചിന് സാധിക്കും. അതിനൊപ്പം ഏതെങ്കിലും ഭാഷയിൽ എഴുതിയ ഒരു കുറിപ്പും അപ് ലോഡ് ചെയ്താല്‍ വോയ്‌സ് എഞ്ചിന്‍ അതേ ശബ്ദത്തില്‍ ആ…

Read More

മനുഷ്യനെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ട്, ഫിഗര്‍ 01 നെ അവതരിപ്പിച്ച് ഫി​ഗർ കമ്പനി

ആർട്ടിഫിഷ്യൽ ഇന്റ്റലിജൻസിൽ അധിഷ്ഠിതമായ ചാറ്റ്‌സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് ലോകമെമ്പാടും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫിഗര്‍ എന്ന കമ്പനി ഇപ്പോൾ പുതിയ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഫിഗര്‍ 01 എന്ന പേരിൽ പരിചയപ്പെടുത്തിയ ഈ ഹ്യൂമനോയിഡ് റോബോട്ടിന് ഒരു പരിധി വരെ മനുഷ്യനെ പോലെ ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനും കഴിവുണ്ടെന്നാണ് പറയുന്നത്. ഫിഗര്‍ ഒരു സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ്, ഇവരുടെ ആദ്യ വേര്‍ഷനാണ് ഫിഗര്‍ 01. ഇവർ പുറത്തു വിട്ട…

Read More