
നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം; ടൊവിനോയുടെ അച്ഛൻ ഇല്ലിക്കല്‍ തോമസ്
മലയാളത്തിന്റെ പ്രിയനടൻ ടോവിനോ തോമസിന്റെ പുതിയ സിനിമ ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളില്‍ മികച്ച പ്രകടനമാണ് നേടുന്നത്. ചിത്രത്തിൽ ടോവിനോ തോമസിന്റെ യഥാർത്ഥ അച്ഛൻ ഇല്ലിക്കല്‍ തോമസ് തന്നെയാണ് അച്ഛനായി വേഷമിട്ടത്. സിനിമയിലും ടൊവിനോയുടെ അച്ഛനാകാൻ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഇല്ലിക്കല്‍ തോമസ് പ്രതികരിച്ചു. ‘സിനിമ നന്നായിട്ടുണ്ട്. നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം. ഇനി അഭിനയിക്കാനില്ല, അഭിനയിക്കാൻ വലിയ താല്‍പര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ…