
ലെബനാനിൽ വീണ്ടും എംബസി തുറക്കാൻ ഒരുങ്ങി യുഎഇ
ലെബനനിലെ തങ്ങളുടെ എംബസി വീണ്ടും തുറക്കാനൊരുങ്ങി യു.എ.ഇ. ലെബനൻ പൗരന്മാർക്ക് യു.എ.ഇയിലേക്കുള്ള പ്രവേശന വിസ നടപടികൾ സുഗമമാക്കുന്നതിനും സംവിധാനമൊരുക്കും. പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ലെബനീസ് താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാതിയും അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും വികസനം, സമ്പദ്വ്യവസ്ഥ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. ലെബനനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച…