ശക്തമായ മഴ; തൃശൂർ ജില്ലയിലെ ഡാമുകൾ തുറന്നു, ജില്ലയിൽ 96 ദുരിതാശ്വാസ ക്യാമ്പുകൾ

തൃശൂർ ജില്ലയിൽ 96 ദുരിതാശ്വാസ ക്യാമ്പുകളിലായി 3980 പേർ. 1292 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത്. പീച്ചി, വാഴാനി, പത്താഴക്കുണ്ട്, അസുരൻക്കുണ്ട്, പൂമല എന്നീ ഡാമുകൾ തുറന്നിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. പെരിങ്ങൽകുത്ത് നിലവിൽ ഒരു സ്ലൂയിസ് ഗേററ്റ് മാത്രമേ തുറന്നിട്ടുള്ളൂ. മഴ കുറഞ്ഞതിനാൽ തൂണക്കടവ് ഡാം നിലവിൽ അടച്ചിരിക്കുകയാണ്. മണലി, കുറുമാലി പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയേക്കാൾ കൂടുതലാണ്. കരുവന്നൂർ പുഴയുടെ മുന്നറിയിപ്പ് നിലയും മറികടന്നു. അതിനാൽ മണലി, കുറുമാലി, കരുവന്നൂർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത…

Read More

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ എത്തുന്ന കാലയളവിലേക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ അനുവദിക്കും: മന്ത്രി എം.ബി രാജേഷ്

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ അനുവദിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ഇത്തരത്തിലുള്ള ലൈസന്‍സിന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. സംസ്ഥാന സര്‍ക്കാര്‍ ടൂറിസം മേഖലകളായി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും സംസ്ഥാന ടൂറിസം വകുപ്പ് നല്‍കുന്ന ക്ലാസിഫിക്കേഷന്‍ ലഭിച്ചിട്ടുളളതുമായ റസ്റ്ററന്റുകൾക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഒരു സ്റ്റാറും അതിനു മുകളിലും ക്ലാസിഫിക്കേഷന്‍ ലഭിച്ചിട്ടുളളതുമായ ഹോട്ടലുകള്‍ക്കും പാദവാര്‍ഷിക അടിസ്ഥാനത്തില്‍ ഇത്തരം ലൈസന്‍സ് അനുവദിക്കുന്നതിനു 2023-24 വര്‍ഷത്തെ അബ്കാരി നയത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്….

Read More

മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല; എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം: മാളവിക മേനോൻ

സ്കൂൾ വിദ്യാർത്ഥിയായിരുന്ന സമയത്ത് ആസിഫ് അലിയുടെ നായിക വേഷത്തിൽ എത്തിയ യുവനടിയാണ് മാളവിക മേനോൻ. പതിനാല് വർഷമായി അഭിനയ രം​ഗത്തുള്ള മാളവിക മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ച് കഴിഞ്ഞു. അടുത്ത കാലത്തായി മാളവികയെ സിനിമകളിൽ കാണുന്നതിനേക്കാൾ കൂടുതൽ കാണാൻ സാധിക്കുന്നത് ഉദ്ഘാടന പരിപാടികളിലാണ്. ഇതിനോടകം തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഉ​ദ്ഘാടന പരിപാടികളിൽ അതിഥിയായി എത്തിയിട്ടുണ്ട്. ഹണി റോസിന് വെല്ലുവിളിയാണ് മാളവിക എന്നുള്ള തരത്തിൽ നിരവധി ട്രോളുകളും നടിക്ക് ഇതിന്റെ പേരിൽ ലഭിക്കാറുണ്ട്. മാത്രമല്ല അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ…

Read More

പുതിയൊരു കുടുംബത്തിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടാണ്; ഒരുപാട് അ‍‍ഡ്ജസ്റ്റ്മെന്റുകൾ ചെയ്യണം:

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വൻ തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ നായിക നടിയാണ് ഖുശ്ബു. സിനിമയുടെ തിരക്ക് കുറച്ച് രാഷ്ട്രീയത്തിലേക്കാണ് ഖുശ്ബു ഇന്ന് ശ്രദ്ധ നൽകുന്നത്. കരിയറിനൊപ്പം സ്വന്തം ജീവിതവും നടി കെട്ടിപ്പടുത്തത് ചെന്നെെെയിലാണ്. രണ്ട് വിവാഹങ്ങൾ ഖുശ്ബുവിന്റെ ജീവിതത്തിലുണ്ടായി. നടൻ പ്രഭുവായിരുന്നു ആദ്യ ഭർത്താവ്. 1993 ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ നാല് മാസത്തിനുള്ളിൽ ഈ ബന്ധം പിരിഞ്ഞു. വീട്ടുകാരുടെ കടുത്ത എതിർപ്പ് ബന്ധത്തിനുണ്ടായിരുന്നു. പിന്നീട് സംവിധായകൻ സുന്ദർ സിയാണ് ഖുശ്ബുവിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. 2000 ത്തിലായിരുന്നു…

Read More

പ്രണവിൻ്റെ ഡെഡിക്കേഷനാണ് എനിക്ക് ആദ്യം ഓർമവരിക: ധ്യാൻ

തിരയ്ക്കുശേഷം വിനീതും ധ്യാനും പുതിയ സിനിമയുമായി ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ പോവുകയാണ്. വർഷങ്ങൾക്കുശേഷം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ധ്യാനിനൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാണ്. സിനിമ മോഹവുമായി നടക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ഇതിൽ പറയുന്നത്.  ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനീതിനും ബേസിലിനും നിർമാതാവ് വിശാഖിനുമൊപ്പം എത്തി ഷൂട്ടിങ് അനുഭവങ്ങൾ പങ്കിട്ടിരിക്കുകയാണ് ധ്യാൻ. പ്രണവ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറില്ലെന്നതുകൊണ്ട് തന്നെ പ്രണവിന്റെ സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ അണിയറപ്രവർത്തകരും മറ്റ് താരങ്ങളും പ്രമോഷന് എത്തിയാൽ…

Read More

പറയാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു; ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന വാശി വന്നെന്ന് ​ഗിന്നസ് പക്രു

കരിയറിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതവും ​ഗിന്നസ് പക്രു നയിക്കുന്നു. താൻ വിവാഹിതനായ സാഹചര്യത്തെക്കുറിച്ചും അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ​ഗിന്നസ് പക്രുവിപ്പോൾ. ഒരു അഭിമുഖത്തിലാണ് ​ഗിന്നസ് പക്രു മനസ് തുറന്നത്. ഭാര്യ ​ഗായത്രി മോഹൻ തന്റെ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനെക്കുറിച്ച് നടൻ സംസാരിച്ചു. അവന്റെ ഉത്തരവാദിത്തങ്ങളെല്ലാം കഴിഞ്ഞു. പെങ്ങൾമാരെയൊക്കെ അയച്ചു. വീടൊക്കെ വെച്ചു. ഇനി അവനൊരു പെൺകുട്ടിയെ നോക്കണം എന്ന് അമ്മ അടുത്ത് താമസിക്കുന്ന ചേച്ചിയോട് പറഞ്ഞു. അവർ പോയി ഈ പെൺകുട്ടിയു‌ടെ വീട്ടിൽ പറഞ്ഞു. ഈ…

Read More

ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രിയുടെ തുറന്ന കത്ത്

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരോട് പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് കത്ത്. ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നും വിശദീകരിച്ചാണ് ജീവനക്കാര്‍ക്ക് കത്തയച്ചത്. സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കി വിടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ബസ് ഓടിക്കുമ്പോള്‍ നിരത്തിലുള്ള ചെറു വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്നും നിര്‍ദേശിക്കുന്നു. കെഎസ്ആര്‍ടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ…

Read More

സിനിമ ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തി നടി മുംതാജ്

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയതാരമാണ് മുംതാജ്. 1999-ല്‍ ഡി രാജേന്ദർ സംവിധാനം ചെയ്ത മോനിഷ എൻ മോണോലിസ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മുംതാജ് നിരവധി ചിത്രങ്ങളിൽ ഭാഗമായി എങ്കിലും പിന്നീട് അഭിനയം ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുംതാജ് അഭിനയം നിർത്തിയതിനെ പറ്റി വെളിപ്പെടുത്തിയത് ശ്രദ്ധ നേടുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ, ‘ ഞാൻ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത് . എനിക്ക് ഖുറാൻ നന്നായി അറിയാം. ചില കാര്യങ്ങള്‍ ചെയ്യാനും ,…

Read More