
ആഗോളവിപണിയിൽ എണ്ണവില ഇടിഞ്ഞു; ഉൽപാദനനയം തിരുത്തില്ലെന്ന് ഒപെക്
തുടർച്ചയായ ഏഴ് ആഴ്ചകളിലെ വർധനക്കു ശേഷം ആഗോളവിപണിയിൽ എണ്ണ വിലയിൽ ഇടിവ്. ഡോളർ ശക്തിയാർജിച്ചതും ചൈനയുടെ ഉൽപാദന മേഖലയിലെ മാന്ദ്യവുമാണ് എണ്ണക്ക് തിരിച്ചടിയായത്. അതേസമയം ഉൽപാദനം കുറച്ച് വില നിജപ്പെടുത്തുകയെന്ന നയവുമായി മുന്നോട്ട് പോകുമെന്ന് ഒപെക് നേതൃത്വം അറിയിച്ചു. എണ്ണവിലയിൽ രണ്ടു ശതമാനത്തോളം ഇടിവാണ് രൂപപ്പെട്ടത്. ആഗോള വിപണിയിൽ ബാരലിന് 86 ഡോളറിന് ചുവടെയാണ് പുതിയ നിരക്ക്. പിന്നിട്ട ഒന്നര മാസത്തോളമായി എണ്ണവിലയിൽ വർധന പ്രകടമായിരുന്നു. പുതിയ ഇടിവ് താൽക്കാലികം മാത്രമാണെന്നാണ് ഒപെക് വിലയിരുത്തൽ. ഉൽപാദന നയം…