സമരം കടുപ്പിച്ച് ഐഎംഎ; ഒപി സേവനം മുടങ്ങി

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇന്നു വലിയ പ്രതിഷേധങ്ങൾക്കാണ് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രികളിലെ പ്രധാനപ്പെട്ട വിഭാഗങ്ങൾ ഈയാഴ്ച പ്രവർത്തിക്കില്ലെന്നാണു വിവരം. അടിയന്തര പരിചരണം, അത്യാവശ്യ ചികിത്സകൾ തുടങ്ങി അവശ്യസേവനങ്ങൾ ലഭ്യമാകും. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒ.പി.സേവനം മുടങ്ങി. സമരത്തിന് നഴ്‌സുമാരുടെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള മറ്റ് ആശുപത്രി സേവനങ്ങൾ…

Read More

കേരളത്തിൽ നാളെ ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക്; മെഡിക്കൽ കോളേജ് ഒ.പികളും പ്രവർത്തിക്കില്ല

കൊൽക്കത്തയിൽ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടർമാര് ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഒ.പി സേവനം ഉണ്ടാകില്ല. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. ഇന്ത്യൻ മെഡിക്കൽ…

Read More